ചെ​റു​ക​ര ട്രൈ​ബ​ല്‍ എൽപി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് സു​ര​ക്ഷ അ​നു​മ​തി​യി​ല്ല
Wednesday, May 25, 2022 11:26 PM IST
അ​ഞ്ച​ല്‍ : കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി കോ​ള​നി​യാ​യ ചെ​റു​ക​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ല്‍​പി​സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.
ഒ​ന്നു​മു​ത​ല്‍ നാ​ലാം ക്ലാ​സു​വ​രെ​യു​ള്ള സ്കൂ​ളി​ല്‍ അ​റു​പ​തോ​ളം കു​ട്ടി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. 35 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് വ​നം വ​കു​പ്പ് നി​ര്‍​മി​ച്ചു ന​ല്‍​കി​യ കെ​ട്ടി​ട​ത്തി​ലാ​ണ് സ്കൂ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന​ത്. നി​ല​വി​ല്‍ പ​ഠ​നം ന​ട​ത്തി​യി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഫി​റ്റ്ന​സ് ര​ണ്ടു വ​ര്‍​ഷം മു​മ്പ് ന​ഷ്ടമാ​യി. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ഈ ​കെ​ട്ടി​ട​ത്തി​ല്‍ ചെ​റി​യ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ധി​കൃ​ത​ര്‍ ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ച്ച​ത്. ഇ​തി​നെ തു​ട​ര്‍​ന്ന് സ​മീ​പ​ത്താ​യു​ള​ള ഓ​ഫീ​സും ലൈ​ബ്ര​റി കെ​ട്ടി​ട​വും ഒ​ഴി​ഞ്ഞ് ഇ​വി​ടെ ക്ലാ​സ് പ്ര​വ​ര്‍​ത്തി​പ്പി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍.
ഈ ​കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ സ്കൂ​ളി​ലെ​യും പ്ര​ദേ​ശ​ത്തെ​യും പൊ​തു​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ നി​ര്‍​മി​ച്ച താ​ല്‍​ക്കാ​ലി​ക സ്ഥ​ല​ത്തേ​ക്ക് പ​ഠ​നം മാ​റ്റാം എ​ന്ന് ക​രു​തി​യാ​ലും ക​ട​മ്പ​ക​ള്‍ ഏ​റെ​യാ​ണ്. കൊ​ച്ചു​കു​ട്ടി​ക​ള്‍ മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ എ​ത്തി​യാ​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക​യും, ചൂ​ട് ക​ന​ക്കു​ന്ന​തോ​ടെ ടി​ന്‍ ഷീ​റ്റി​നു​ള്ളി​ല്‍ പ​ഠ​നം സാ​ധ്യ​മാ​കി​ല്ല തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​തി​നും അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. ചെ​റി​യ ര​ണ്ടു മു​റി​ക​ളാ​യി മു​ഴു​വ​ന്‍ ഡി​വി​ഷ​നി​ലേ​യും കു​ട്ടി​ക​ളെ ഒ​രു​മി​ച്ചി​രു​ത്തി പ​ഠി​പ്പി​ക്കേ​ണ്ട അ​വ​സ്ഥ​യാ​കും ഈ ​അ​ധ്യാ​യ​ന വ​ര്‍​ഷം മു​ത​ല്‍ ചെ​റു​ക​ര സ്കൂ​ളി​ല്‍.
ഇ​ങ്ങ​നെ പോ​യാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പാ​തി​വ​ഴി​യി​ല്‍ പ​ഠ​നം ഉ​പേ​ക്ഷി​ക്കു​ക​യോ മ​റ്റു സ്കൂ​ളു​ക​ളി​ല്‍ പോ​വു​ക​യോ ചെ​യ്യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് കാ​ര്യ​ങ്ങ​ള്‍. ബ​സ് അ​ട​ക്കം പൊ​തു ഗ​താ​ഗ​ത സൗ​ക​ര്യ​ത്തി​ന്‍റെ അ​ഭാ​വ​വും സ​മീ​പ​ത്തെ​ങ്ങും മ​റ്റു സ്കൂ​ളു​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടി സ്കൂ​ളു​ക​ളി​ലേ​ക്ക് കൊ​ച്ചു​കു​ട്ടി​ക​ളു​മാ​യി പോ​കു​ന്ന​തും വ​ലി​യ ബു​ദ്ധി​മു​ട്ടാ​കും. സ്കൂ​ളി​നു പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ എ​സ്റ്റി​മേ​റ്റ് എ​ടു​ത്തി​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​യു​ന്നു. ഇ​തും എ​ങ്ങും എ​ത്തി​യി​ട്ടി​ല്ല. കു​റ​ഞ്ഞ​ത് ഒ​രു കോ​ടി രൂ​പ​യെ​ങ്കി​ലും അ​നു​വ​ദി​ച്ച് ഭാ​വി​യി​ലും ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള കെ​ട്ടി​ടം നി​ര്‍​മി​ക്ക​ണം എ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കും: എം​എ​ല്‍​എ

അ​ഞ്ച​ല്‍ : ആ​ദി​വാ​സി മേ​ഖ​ല​യാ​യ ചെ​റു​ക​ര എ​ല്‍​പി സ്കൂ​ളി​നു പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​മെ​ന്ന് എം​എ​ല്‍​എ പി.​എ​സ് സു​പാ​ല്‍. പു​തി​യ കെ​ട്ടി​ട​ത്തി​നാ​യി ഒ​രു​കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ന​ബാ​ര്‍​ഡി​ന് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.
ഉ​ട​ന്‍ അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ന​ബാ​ര്‍​ഡി​ല്‍ നി​ന്നും തു​ക ല​ഭി​ച്ചി​ല്ലെങ്കി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ്കൂ​ളി​നു പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.
ചെ​റു​ക​ര​യി​ലെ ഊ​രു​കൂ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ എ​ത്തി​യ എം​എ​ല്‍​എ​യോ​ട് വാ​ര്‍​ഡ്‌ അം​ഗം ച​ന്ദ്ര​കു​മാ​ര്‍, സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു എം​എ​ല്‍​എ​യു​ടെ പ്ര​തി​ക​ര​ണം.