ദേ​ശീ​യ​പാ​താ വി​ക​സ​നം; മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ല്കി
Wednesday, May 25, 2022 10:56 PM IST
ചാ​ത്ത​ന്നൂ​ർ:​ ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ത്ത​ന്നൂ​ർ, പാ​രി​പ്പ​ള്ളി, കൊ​ട്ടി​യം, ക​രു​നാ​ഗ​പ്പ​ള്ളി ജം​ഗ്ഷ​നു​ക​ളി​ൽ മ​ണ്ണു നി​റ​ച്ചു​ള്ള ഭി​ത്തി​ക​ൾ​ക്കു പ​ക​രം തൂ​ണി​ൽ മേ​ൽ​പ്പാ​ല​ങ്ങ​ൾ നി​ർ​മ്മി​യ്ക്കാ​ൻ ദേ​ശീ​യ പാ​താ അ​തോ​റി​റ്റി അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ല്കി , ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് ചാ​ത്ത​ന്നൂ​ർ സി​റ്റി​സ​ൺ​സ് ഫാ​റം മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്കി.
ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടേ​യും തു​ട​ർ​ന്നു​ണ്ടാ​യ എംപിമാ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ടേ​യും ഫ​ല​മാ​യി​ട്ടാ​ണ് ദേ​ശീ​യ പാ​താ അ​തോ​റി​റ്റി​യെ കൊ​ണ്ട് തീ​രു​മാ​ന​ങ്ങ​ൾ പു​നഃപ​രി​ശോ​ധി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.
മ​ണ്ണു നി​റ​ച്ചു​ള്ള ഭി​ത്തി​ക​ൾ​ക്കു പ​ക​രം തൂ​ണി​ൻ​മേ​ൽ​പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് വ​രു​മെ​ന്ന് ക​ണ​ക്കാ​ക്കു​ന്ന അ​ധി​ക ചെ​ല​വി​ന്‍റെ ഒ​രു വി​ഹി​തം സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ങ്കി​ൽ ഒ​രു മ​ഹാ ദു​ര​ന്ത​ത്തി​ൽ നി​ന്നും നാ​ടി​നെ ര​ക്ഷി​ക്കാ​ൻ ക​ഴി​യൂ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു. സി​റ്റി സ​ൺ​സ്ഫാ​റം പ്ര​സി​ഡ​ന്‍റ് ജി.​ദി​വാ​ക​ര​നും സെ​ക്ര​ട്ട​റി​മാ​മ്പ​ള്ളി ജീ.​ആ​ർ.​ര​ഘു​നാ​ഥ​നു​മാ​ണ് നി​വേ​ദ​നം ന​ല്കി​യ​ത്.

റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

കൊല്ലം: സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​മ്പ​നി​ക​ള്‍/ ബോ​ര്‍​ഡ്/ കോ​ര്‍​പ്പ​റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഡ്രൈ​വ​ര്‍ കം ​ഓ​ഫീ​സ് അ​റ്റ​ന്‍​ഡ​ന്‍റ് (മീ​ഡി​യം/ ഹെ​വി പാ​സ​ഞ്ച​ര്‍ /ഗു​ഡ്‌​സ് വെ​ഹി​ക്കി​ള്‍ ) (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 129/2018) റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി ജി​ല്ലാ പിഎ​സ് സി ​ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.