പാ​ത​യു​ടെ ത​ക​ര്‍​ച്ച​യ്ക്ക് പ​രി​ഹാ​രം വേ​ണം: മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി നാ​ട്ടു​കാ​ര്‍
Wednesday, May 25, 2022 10:55 PM IST
അ​ഞ്ച​ല്‍: അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​ര​ത്തും​മൂ​ട് ക​രു​കോ​ണ്‍ പാ​ത​യേ​യും ആ​ല​ഞ്ചേ​രി ഒ​ന്തു​പ​ച്ച പാ​ത​യേ​യും ബ​ന്ധി​പ്പി​ക്കു​ന്ന മീ​ന്‍​കു​ളം പു​ല്ലാ​ഞ്ഞി​യോ​ട് പാ​ത​യു​ടെ ത​ക​ര്‍​ച്ച​ക്ക് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

പാ​ത​യു​ടെ വ​ശ​വും പ​ത​യും കു​ണ്ടും കു​ഴി​ക​ളു​മാ​ണ്. മ​ഴ​കൂ​ടി ക​ന​ത്ത​തോ​ടെ വെ​ള്ള​ക്കെ​ട്ടും ചെ​ളി​ക്കു​ണ്ടു​മാ​യി മാ​റി​യ പാ​ത​യി​ലൂ​ടെ കാ​ല്‍​ന​ട പോ​ലും ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. പാ​ത​യു​ടെ ത​ക​ര്‍​ച്ച മൂ​ലം എ​ന്തെ​ങ്കി​ലും അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ള്‍​ക്ക് പോ​ലും വി​ളി​ച്ചാ​ല്‍ ഓ​ട്ടോ​റി​ക്ഷ അ​ട​ക്ക​മു​ള്ള ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ ഈ ​പാ​ത​യി​ലൂ​ടെ വ​രാ​ന്‍ മ​ടി​ക്കു​ന്നു. പ​ല​ത​വ​ണ വാ​ര്‍​ഡ്‌ അം​ഗം അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് മു​ന്നി​ല്‍ പാ​ത​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും ന​ട​പ​ടി ഒ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല.

ഇ​തോ​ടെ സ്ഥ​ലം എം​എ​ല്‍​എ കൂ​ടി​യാ​യ മ​ന്ത്രി ജെ ​ചി​ഞ്ചു​റാ​ണി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ര്‍. നൂ​റി​ല​ധി​കം വ​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ള്‍ ഒ​പ്പി​ട്ട നി​വേ​ദ​ന​മാ​ണ് ന​ല്‍​കി​യ​ത്. ഒ​പ്പം ജി​ല്ല, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റുമാ​ര്‍, വാ​ര്‍​ഡ്‌ മെ​മ്പ​ര്‍​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കും നി​വേ​ദ​നം കൈ​മാ​റി​യി​ട്ടു​ണ്ട്. മീ​ന്‍​കു​ളം പു​ല്ലാ​ഞ്ഞി​യോ​ട് പാ​ത തി​രു​വ​ന​ന്ത​പു​രം-ചെ​ങ്കോ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പ​ത​യി​ലും, കോ​ട്ടു​ക്ക​ല്‍ ഗു​ഹാ​ക്ഷേ​ത്രം, കു​ടു​ക്ക​ത്തു​പാ​റ ഇ​ക്കോ ടൂ​റി​സം, തെ​ന്മ​ല ഇ​ക്കോ​ടൂ​റി​സം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ നി​ന്നും വേ​ഗ​ത്തി​ല്‍ എ​ത്താ​ന്‍ ക​ഴി​യു​ന്ന പാ​ത​യാ​ണ് എ​ന്നും പാ​ത​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് മു​പ്പ​ത്തി​മൂ​ന്നു കോ​ടി രൂ​പ അ​നു​വ​ധി​ച്ചു​വെ​ന്നും നാ​ട്ടു​കാ​ര്‍ നി​വേ​ദ​ന​ത്തി​ല്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ നാ​ളി​തു​വ​രെ യാ​തൊ​രു​വി​ധ പ്ര​വ​ര്‍​ത്തി​ക​ളും ന​ട​ത്തി​യി​ട്ടി​ല്ല. നി​ല​വി​ല്‍ ജി​ല്ല പ​ഞ്ച​ായ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പാ​ത പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ണമെ​ന്നും പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര ക്ലേ​ശം പ​രി​ഹ​രി​ക്കാ​ന്‍ മ​ന്ത്രി ത​ല​ത്തി​ല്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.