മ​ല​യോ​ര മേ​ഖ​ല​യി​ൽ ഛര്‍​ദ്ദി​യും അ​തി​സാ​ര​വും വ്യാ​പ​ക​മാ​കുന്നു
Wednesday, May 25, 2022 10:55 PM IST
കു​ള​ത്തൂ​പ്പു​ഴ: കാലവർഷത്തിന് മു​മ്പാ​യി ത​ന്നെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ലെ ഗ്രാ​മ​ങ്ങ​ളി​ല്‍ ഛര്‍​ദ്ദി​യും അ​തി​സാ​ര​വും വ്യാ​പ​ക​മാ​യ​താ​യി സൂ​ച​ന.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ​നി​യോ​ടൊ​പ്പം ഛര്‍​ദ്ദി​യും അ​തി​സാ​ര​വു​മാ​യി നി​ര​വ​ധി പേ​രാ​ണ് കു​ള​ത്തൂ​പ്പു​ഴ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും സ​മീ​പ ക്ലി​നി​ക്കു​ക​ളി​ലും ചി​കി​ത്സ തേ​ടി​യ​ത്. ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് രോ​ഗ ബാ​ധി​ത​രി​ല​ധി​ക​വും എ​ന്ന​തി​നാ​ല്‍ രോ​ഗ ബാ​ധ​ക്ക് കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത.
ആ​ദി​വാ​സി കോ​ള​നി​ക​ളും രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​ണു​ള്ള​ത്. മൂ​ന്നും നാ​ലും ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ടു നി​ല്‍​ക്കു​ന്ന ഛര്‍​ദ്ദി​യും അ​തി​സാ​ര​വും രോ​ഗി​ക​ളെ വ​ല്ലാ​തെ അ​വ​ശ​രാ​ക്കു​ന്ന​താ​യും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ ആ​ഴ്ച​ക​ളോ​ളം തു​ട​രു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.
കാ​ല​വ​ര്‍​ഷം എ​ത്തു​ന്ന​തി​നു മു​മ്പാ​യി ഇ​ത്ത​ര​ത്തി​ലു​ള്ള രോ​ഗം പ​ട​രു​ന്ന​ത് നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ല്‍ ആ​ശ​ങ്ക പ​ട​ര്‍​ത്തു​ന്നു​ണ്ട്. മ​ഴ​ക്കാ​ല പൂ​ര്‍​വ മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍ ന​ട​ത്തി​യ ആ​ദി​വാ​സി മേ​ഖ​ല​യി​ല​ട​ക്കം രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത് സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ത​യാ​റാ​കു​ന്നി​ല്ല.