കെഎ​സ്‌ടി എം​പ്ലോ​യീ​സ് സം​ഘ് ജി​ല്ലാ വാ​ർ​ഷി​ക​സ​മ്മേ​ള​നം ന​ട​ന്നു
Wednesday, May 25, 2022 10:55 PM IST
കൊ​ട്ടാ​ര​ക്ക​ര: കെ​എ​സ്‌ടി​ഇഎ​സ്‌ (ബി​എംഎ​സ്‌) കൊ​ല്ലം ഈ​സ്റ്റ് ജി​ല്ലാ വാ​ർ​ഷി​ക​സ​മ്മേ​ള​നം കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ പ്ലാ​സ​യി​ൽ ന​ട​ന്നു.
വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജി ​എ​സ്‌ ഗി​രീ​ഷ് പ​താ​ക ഉ​യ​ർ​ത്തി. ജി​ല്ലാ വാ​ർ​ഷി​ക​സ​മ്മേ​ള​നം വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജി ​എ​സ്‌ ഗി​രീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കെ ​എ​സ്‌ ടി ​എം​പ്ലോ​യീ​സ് സം​ഘ് (ബിഎംഎ​സ്‌ ) സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്‌ . സു​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മാ​നേ​ജ്മെ​ന്‍റും സ​ർ​ക്കാ​രും അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ളും ചേ​ർ​ന്ന് ഉ​ണ്ടാക്കി​യ ക​രാ​റി​ൽ പ​റ​യു​ന്ന​തു പോ​ലെ എ​ല്ലാ മാ​സ​വും തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ളം 5 ന് മു​ൻ​പ് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും, കെ ​എ​സ്‌ ആ​ർ ടി ​സി യു​ടെ മു​ഖ്യ വ​രു​മാ​നം കി​ട്ടു​ന്ന റൂ​ട്ടു​ക​ൾ കെ - ​സ്വി​ഫ്റ്റ് ലേ​ക്ക് പോ​കു​ന്ന​തു മൂ​ലം കെഎ​സ്‌ആ​ർടിസിയു​ടെ ത​ക​ർ​ച്ച​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നും ഉ​ദ്ഘാ​ട​ക​ൻ പ​റ​ഞ്ഞു.
ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ഗി​രീ​ഷ് കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് ജി​ല്ലാ ട്ര​ഷ​റ​ർ വി. ​വി​നോ​ദ് അ​വ​ത​രി​പ്പി​ച്ചു.
ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് ബി ​എം എ​സ്‌ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി ​കെ രെ​ജി നാ​യ​ർ, കേ​ര​ള എ​ൻ ജി ​ഓ സം​ഘ് സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​രാ​ധാ​കൃ​ഷ്ണ പി​ള്ള, ബിഎംഎ​സ്‌ കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എ​ൻ.​ശി​വ​കു​മാ​ർ, കെ ​എ​സ്‌ ടി ​എം​പ്ലോ​യീ​സ് സം​ഘ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി. ​സ​തി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗിച്ചു.
തു​ട​ർ​ന്ന് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ തെര​ഞ്ഞെ​ടു​ത്തു. പൊ​തു​സ​മ്മേ​ള​നം ഈ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി ​കെ . രെ​ജി നാ​യ​രു​ടെ അ​ധ്യക്ഷ​ത​യി​ൽ കെഎ​സ്‌ടി ​എം​പ്ലോ​യീ​സ് സം​ഘ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​എ​ൽ രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ വി ​കെ. രെ​ജി നാ​യ​ർ(പ്ര​സി​ഡ​ന്‍റ്), ജി ​എ​സ്‌.ഗി​രീ​ഷ് (വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്), വി ​എ​സ്‌ അ​നീ​ഷ് കു​മാ​ർ, സി. ​പ്രീ​ത, എം. ​ശ​ശി​കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ർ), എം . ​ഗി​രീ​ഷ് കു​മാ​ർ(സെക്രട്ടറി) ടി​പി അ​ജീ​ഷ് കു​മാ​ർ, എ​ൻ സി.​ബാ​ലു​നി​ത, എ.​ജ​യ​കു​മാ​ർ (ജോയിന്‍റ് സെക്രട്ടറിമാർ), കെ. ​എ​സ്‌ അ​ജി​ൽ(ജി​ല്ലാ ട്ര​ഷ​റ​ർ).