വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, May 25, 2022 10:55 PM IST
കൊല്ലം: കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ഒ​രു വ​ര്‍​ഷം ഒ​രു​ല​ക്ഷം സം​രം​ഭ​ങ്ങ​ള്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2022-23 വ​ര്‍​ഷം കേ​ര​ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ര്‍​ഡ് മു​ഖേ​ന ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പി​എം​ഇ​ജി​പി/ എ​ന്‍റെ ഗ്രാ​മം പ​ദ്ധ​തി​ക​ള്‍ പ്ര​കാ​രം ഉ​ത്പാ​ദ​ന/​സേ​വ​ന വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
എ​ന്‍റെ ഗ്രാ​മം പ​ദ്ധ​തി പ്ര​കാ​രം അഞ്ച് ല​ക്ഷം രൂ​പ വ​രെ​യും പി​എം​ഇ​ജി​പി പ​ദ്ധ​തി പ്ര​കാ​രം 25ല​ക്ഷം രൂ​പ വ​രെ​യും മൊ​ത്തം മു​ത​ല്‍​മു​ട​ക്ക് വ​രു​ന്ന വ്യ​വ​സാ​യ​ങ്ങ​ള്‍ തു​ട​ങ്ങാം. ബാ​ങ്ക് വാ​യ്പ​യ്ക്ക് ആ​നു​പാ​തി​ക​മാ​യി 25 ശ​ത​മാ​നം മു​ത​ല്‍ 40 ശ​ത​മാ​നം വ​രെ സ​ബ്സി​ഡി ല​ഭി​ക്കും.
വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് ക​ര്‍​ബ​ല​യി​ലു​ള്ള ജി​ല്ലാ ഖാ​ദി​ഗ്രാ​മ വ്യ​വ​സാ​യ ഓ​ഫീ​സു​മാ​യോ താ​ഴെ​പ​റ​യു​ന്ന ഫോ​ണ്‍ ന​മ്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാം. 0474 2743587 (ഓ​ഫീ​സ്), 8921066007 (നോ​ഡ​ല്‍ ഓ​ഫി​സ​ര്‍), 8078574057 (ഓ​ച്ചി​റ, ച​വ​റ, മു​ഖ​ത്ത​ല, കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്കു​ക​ള്‍), 9846707722 (ശാ​സ്താം​കോ​ട്ട, ചി​റ്റു​മ​ല, ഇ​ത്തി​ക്ക​ര ബ്ലോ​ക്കു​ക​ള്‍, കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍), 9645116162 (വെ​ട്ടി​ക്ക​വ​ല, പ​ത്ത​നാ​പു​രം, അ​ഞ്ച​ല്‍, ച​ട​യ​മം​ഗ​ലം), 9605245876 (പി.​എം.​ഇ.​ജി.​പി വി​ഭാ​ഗം), 9446662015 (എ​ന്‍റെ ഗ്രാ​മം വി​ഭാ​ഗം).
കൊല്ലം: ഐഎ​ച്ച്​ആ​ര്‍​ഡി​യു​ടെ പ​രി​ധി​യി​ലു​ള്ള ക​രു​നാ​ഗ​പ്പ​ള്ളി മോ​ഡ​ല്‍ പോ​ളി​ടെ​ക്നി​ക്കിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ന്‍​യു​എ​ല്‍.​എം പ്രൊ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​യി നാ​ലു മാ​സം ദൈ​ര്‍​ഘ്യ​മു​ള്ള ഫീ​ല്‍​ഡ് ടെ​ക്നീ​ഷ്യ​ന്‍ അ​ദ​ര്‍ ഹോം ​അ​പ്ല​യ​ന്‍​സ​സ് ( എ​ന്‍​എ​സ്ക്യു. ​എ​ഫ്. ലെ​വ​ല്‍-​നാ​ല്) കോ​ഴ്സി​ന് സൗ​ജ​ന്യ തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​നം ന​ല്‍​കു​ന്നു.
35 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള മു​ന്‍​സി​പ്പാ​ലി​റ്റി/​കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ ഒ​രു ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള ഐ​ടി​ഐ /ഡി​പ്ലോ​മ (പാ​സ് /ഫെ​യി​ല്‍), പ​ത്താം ക്ലാ​സ് പാ​സാ​യ​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി 31. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍ : 9447488348