ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ൽ പ​രി​ശീ​ല​ന ക്യാ​മ്പ് ന​ട​ന്നു
Wednesday, May 25, 2022 10:55 PM IST
കൊ​ട്ടാ​ര​ക്ക​ര : കൊ​ട്ടാ​ര​ക്ക​ര ശി​ശു​സൗ​ഹൃ​ദ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റേയും ക​ല​യ​പു​രം ആ​ശ്ര​യ​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ സ്ത്രീ ​സ്വ​യം സു​ര​ക്ഷാ പ​രി​ശീ​ല​ന ക്യാ​മ്പ് ക​ല​യ​പു​രം ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ൽ ന​ട​ന്നു. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.എ​സ് ദീ​പു ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശ്ര​യ പ്ര​സി​ഡ​ന്‍റ് കെ. ​ശാ​ന്ത​ശി​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത് അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് കാ​ഞ്ഞി​മു​ക​ളി​ൽ, രാ​ജേ​ഷ് കു​മാ​ർ, ദീ​പ ശ്രീ​കു​മാ​ർ, ആ​തി​ര ശ​ശാ​ങ്ക​ൻ, ആ​ശ്ര​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.
അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ലീ​ലാ​മ്മ, സീ​നി​യ​ർ വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി​ന്ധു, ഹ​സ്ന, ശ്രീ​ജ എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്ക് ക്ലാ​സും പ​രി​ശീ​ല​ന​വും ന​ൽ​കി. 10 നും 18 -​നും ഇ​ട​യ്ക്കു പ്രാ​യ​മു​ള്ള അ​ൻ​പ​തി​ല്പ​രം പെ​ൺ​കു​ട്ടി​ക​ൾ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു..