രൂ​പ​താ​ത​ല സി​ന​ഡ് 28നും 29നും പു​ന​ലൂ​ർ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ
Wednesday, May 25, 2022 10:55 PM IST
പു​ന​ലൂ​ർ: സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ പ​രി​ശു​ദ്ധ പി​താ​വ് ഫ്രാ​ൻ​സി​സ് പാ​പ്പ പ്ര​ഖ്യാ​പി​ച്ച 16 -ാമ​ത് സാ​ധാ​ര​ണ സി​ന​ഡി​ന്‍റെ ഭാ​ഗ​മാ​യു​ള​ള രൂ​പ​താ​ത​ല സി​ന​ഡ് 28 , 29 തീ​യ​തി​ക​ളി​ൽ പു​ന​ലൂ​ർ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കും.
28 ന് ​രാ​വി​ലെ 9 ന് ​പു​ന​ലൂ​ർ രൂ​പ​ത മെ​ത്രാ​ൻ ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ ഔ​ദ്യോ​ഗി​ക രൂ​പ​ത ത​ല സി​ന​ഡ് പ്ര​ഖ്യാ​പ​നം ന​ട​ത്തും. തു​ട​ർ​ന്നു​ള്ള പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഫാ ​ഡേ​വി​ഡ് ഹാ​ബേ​ൽ, അ​ല​ക്സാ​ർ തോ​മ​സ് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. രൂ​പ​ത വി​കാ​രി ജ​ന​റ​ൽ റ​വ . മോ​ൺ വി​ൻ​സ​ന്‍റ് ഡി​ക്രൂ​സ്, രൂ​പ​ത സി​ന​ഡ് കോ​ർ​ഡി​നേ​റ്റ​ർ റ​വ . ഡോ . ​റോ​യി.​ബി. സിം​സ​ൺ , സി​സ്റ്റ​ർ സു​ജ എ​ന്നി​വ​ർ രൂ​പ​ത സി​ന​ഡ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും . രൂ​പ​ത​യി​ലെ വി​വി​ധ ശു​ശ്രൂ​ഷ സ​മി​തി കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ സി​ന​ഡി​ന്‍റെ പ​ശ്ചാ​ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ന രേ​ഖ അ​വ​ത​രി​പ്പി​ക്കും .
29 ന് ​വൈ​കു​ന്നേ​രം 4 ന് ​ആ​ഘോ​ഷ​മാ​യ സി​ന​ഡ് സ​മാ​പ​ന സ​മൂ​ഹ ബ​ലി പു​ന​ലു​ർ രൂ​പ​ത മെ​ത്രാ​ൻ ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ പു​ന​ലൂ​ർ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കും. മു​ൻ കൊ​ല്ലം രൂ​പ​ത മെ​ത്രാ​ൻ ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ൻ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. രൂ​പ​ത​യി​ലെ വൈ​ദി​ക​ർ സ​ന്യ​സ്ഥ​ർ, അ​ജ​പാ​ല​ന സ​മി​തി അം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ന്മാ​യ​ർ , സി​ന​ഡ് കോ​ർ ടീം ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് രൂ​പ​ത പി​ആ​ർ​ഒ റ​വ . ഡോ . ​ക്രി​സ്റ്റി ജോ​സ​ഫ് അ​റി​യി​ച്ചു.