താമസ ഭൂമിക്ക് പട്ടയം: അ​രി​പ്പ പു​റ​മ്പോ​ക്ക് നി​വാ​സി​ക​ളു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു
Tuesday, May 24, 2022 11:34 PM IST
കു​ള​ത്തൂ​പ്പു​ഴ: താ​മ​സ ഭൂ​മി​ക്ക് പ​ട്ട​യ​മെ​ന്ന അ​രി​പ്പ പു​റ​മ്പോ​ക്ക് നി​വാ​സി​ക​ളു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു.
തി​രു​വ​ന​ന്ത​പു​രം - ചെ​ങ്കോ​ട്ട അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് അ​രി​പ്പ​യി​ൽ ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി റോ​ഡ് പു​റ​മ്പോ​ക്കി​ൽ താ​മ​സ​ക്കു​ന്ന 33 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് താ​മ​സ ഭൂ​മി​ക്ക് രേ​ഖ​ക​ളി​ല്ലാ​തി​രു​ന്ന​ത്. കൈ​വ​ശ ഭൂ​മി​ക്ക് പ​ട്ട​യ​മാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സ​ർ​ക്കാ​രു​ക​ൾ​ക്ക് മു​ന്നി​ൽ നി​വേ​ദ​ന​ങ്ങ​ളും പ​രാ​തി​ക​ളും സ​മ​ർ​പ്പി​ച്ചു​വെ​ങ്കി​ലും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ന​ട​പ​ടി​ക​ൾ അ​ന​ന്ത​മാ​യി നീ​ളു​ക​യാ​യി​രു​ന്നു.
മു​ൻ സ​ർ​ക്കാ​രിന്‍റെ കാ​ല​ത്ത് റ​വ​ന്യൂ വ​കു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു​വെ​ങ്കി​ലും റോ​ഡ് വി​ക​സ​നം വ​രു​മ്പോ​ൾ ബു​ദ്ധി​മു​ട്ടാ​കും എ​ന്ന ത​ട​സ​വാ​ദ​വു​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് രം​ഗ​ത്തെ​ത്തി​യ​തോ​ടെ വീ​ണ്ടും നീ​ളു​ക​യാ​യി​രു​ന്നു.
ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നി​ര​ന്ത​ര ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി പ​ട്ട​യ വി​ത​ര​ണ​ത്തി​ന് അ​നു​കൂ​ല​മാ​യി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചതോ​ടെ​യാ​ണ് ന​ട​പ​ടി​ക​ൾ​ക്ക് വേ​ഗ​ത കൈ ​വ​ന്ന​ത്. 31 ന് ​പു​ന​ലൂ​രി​ൽ ന​ട​ക്കു​ന്ന പ​ട്ട​യ​മേ​ള​യി​ൽ അ​രി​പ്പ​ക്കാ​ർ​ക്കും പ​ട്ട​യം ല​ഭി​ക്കു​മെ​ന്ന​റി​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​ന്ന​ട​ങ്കം ആ​വേ​ശ​ത്തി​ലാ​ണു​ള്ള​ത്.