ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കും
Tuesday, May 24, 2022 11:34 PM IST
പ​ര​വൂ​ർ: ജം​ഗ​ഷ്നി​ലെ പു​തി​യ ട്ര​ഫി​ക്ക് പ​രി​ഷ്ക്ക​ര​ണ​വും നോ ​പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​വും ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​മെ​ന്ന് അ​ട​ൽ​ജി ഫൗ​ണ്ടേ​ഷ​ൻ പ​ര​വൂ​ർ മു​നി​സി​പ്പ​ൽ സ​മി​തി. ന​ഗ​ര​സ​ഭ​യു​ടെ ഈ ​പ​ദ്ധ​തി ജം​ഗ്ഷ​നി​ൽ വ​ള​രെ ഗ​താ​ഗ​ത കു​രു​ക്കി​ൽ എ​ത്തി​ക്കുമെ​ന്നും ഈ ​സം​വി​ധാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്.​നി​ല​വി​ലു​ള്ള ഓ​ട്ടോ​സ്റ്റാ​ന്‍റ് നി​ല നി​ർ​ത്തി സു​ഗ​മാ​യ വി​ക​സ​നം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും അ​ട​ൽ ജി ​ഫൗ​ണ്ടേ​ഷ​ൻ പ​ര​വൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് എ​ച്ച്.അ​നി​ൽ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ .​ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി കി​ഴ​ക്കേ​ന​ല സു​ധാ​ക​ര​ൻ, ജി​ല്ല ക​മ്മി​റ്റി അം​ഗം സു​ഭാ​ഷി​ണി അ​മ്മ, ഡി ​മു​രു​കേ​ശ്, ബാ​ല​ച​ന്ദ്ര​ൻ പി​ള്ള ,അ​ജി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.