ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണം മൂ​ന്നുപേ​ർ അ​റ​സ്റ്റി​ൽ
Tuesday, May 24, 2022 11:34 PM IST
ച​വ​റ സൗ​ത്ത്: ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ ച​വ​റ​തെ​ക്കും​ഭാ​ഗം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​വ​റ തെ​ക്കും​ഭാ​ഗം അ​മ്മ​യാ​ർ ന​ട ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മൂ​ന്നം​ഗ സം​ഘ​ത്തെ തെ​ക്കും​ഭാ​ഗം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്‌. ആ​ല​പ്പു​ഴ ക​രി​യി​ല​കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ക്ക​പ്പെ​ട്ട ഇ​വ​രെ തെ​ക്കും​ഭാ​ഗം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി 31നാ​യി​രു​ന്നു ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്ന​ത്.
കോ​ട്ട​യം പൂ​വ​ര​ണി കൊ​ട്ട​യ്ക്കാ​ട്ട് വീ​ട്ടി​ൽ ജോ​യി ജോ​സ​ഫ് (54), ഇ​ടു​ക്കി അ​ടി​മാ​ലി മൂ​ന്നാം ക​ണ്ടം മം​ഗ​ല​ത്ത് വീ​ട്ടി​ൽ ര​മേ​ശ് (27), അ​ടി​മാ​ലി വ​ട്ട​യാ​ർ എ​ട്ടേ​ക്ക​ർ മൂ​ന്നാം​ക​ണ്ടം ന​ന്ദ​നം വീ​ട്ടി​ൽ വി​ഷ്ണു( 30 ) എ​ന്നി​വ​രെ​യാ​ണ് തെ​ക്കും​ഭാ​ഗം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്.​പോ​ലീ​സ് ഇ​വ​രെ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​യെ​ങ്കി​ലും മോ​ഷ​ണ വ​സ്തു​ക്ക​ൾ ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. എ​ന്നാ​ൽ ഇ​വ​ർ ക​വ​ർ​ന്ന മോ​ഷ​ണ വ​സ്തു​ക്ക​ൾ മ​റ്റൊ​രാ​ൾ​ക്ക് വി​റ്റു എ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.