സ്ത്രീ ​സ്വ​യം സു​ര​ക്ഷാ പ​രി​ശീ​ല​ന ക്യാ​മ്പ് ഇ​ന്ന്
Tuesday, May 24, 2022 11:34 PM IST
കൊ​ട്ടാ​ര​ക്ക​ര:​കൊ​ട്ടാ​ര​ക്ക​ര ശി​ശു​സൗ​ഹൃ​ദ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ​യും ക​ല​യ​പു​രം ആ​ശ്ര​യ​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ല​യ​പു​രം ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ സ്ത്രീ ​സ്വ​യം സു​ര​ക്ഷാ പ​രി​ശീ​ല​ന ക്യാ​മ്പ് ന​ട​ത്തു​ന്നു. കൊ​ട്ടാ​ര​ക്ക​ര സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ജോ​സ​ഫ് ലി​യോ​ൺ ക്യാ​മ്പ് ഉ​ത്‌​ഘാ​ട​നം ചെ​യ്യും. ആ​ശ്ര​യ പ്ര​സി​ഡ​ന്‍റ് കെ ​ശാ​ന്ത​ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
10നും 18​നും മ​ദ്ധ്യേ പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ക്യാ​മ്പി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9447798963 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

കൊ​ട്ടാ​ര​ക്ക​ര: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​യോ​ധി​ക​നെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര പ​ള്ളി​ക്ക​ൽ കാ​ർ​ത്തി​ക​യി​ൽ വി​ജ​യ​കു​മാ​ർ (ഉ​ണ്ണി - 68) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
അ​യ​ൽ​വാ​സി​യാ​യ പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്നു. കു​ട്ടി​യി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ളെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പീ​ഡ​ന​വി​വ​രം വ്യ​ക്ത​മാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.

ശി​ല്പ​ശാ​ല നാളെ

​കൊല്ലം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ഒ​രു വ​ര്‍​ഷം ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങ​ള്‍'​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്തും ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​വും ന​ട​ത്തു​ന്ന വ്യ​വ​സാ​യ സം​രം​ഭ​ക ശി​ല്പ​ശാ​ല നാളെ ഉ​ച്ച​കഴിഞ്ഞ് രണ്ടിന് മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ നടക്കും. ര​ജി​സ്‌​ട്രേ​ഷ​ന്‍ 1.30 മു​ത​ല്‍. ഫോ​ണ്‍-9048470887, 8943717065.