ഞ​ങ്ങ​ളും​കൃ​ഷി​യി​ലേ​ക്ക്: ചി​റ​ക്ക​രയിൽ ക​ർ​ഷ​ക ജ്യോ​തി തെ​ളി​ച്ചു
Tuesday, May 24, 2022 11:34 PM IST
ചാ​ത്ത​ന്നൂ​ർ: കൃ​ഷി വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചി​റ​ക്ക​ര കൃ​ഷി​ഭ​വ​ൻ ചാ​ത്ത​ന്നൂ​ർ എ​സ്എ​ൻ കോ​ളേ​ജ് ഗ്രൗ​ണ്ടി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ച്ച​ക്ക​റി​തൈ ന​ട്ടും, ക​ർ​ഷ​ക ജ്യോ​തി തെ​ളി​ച്ചും ക​ർ​ഷ​ക പ്ര​തി​ജ്ഞ​ എ​ടു​ക്കു​ക​യും ചെ​യ്തു.
ചാ​ത്ത​ന്നൂ​ർ എ​സ്എ​ൻ കോ​ളേ​ജി​ലെ നാ​ല് ഡി​പ്പാ​ർ​ട്ട്മെന്‍റു​ക​ൾ നാ​ല് ഗ്രൂ​പ്പു​ക​ളാ​യാ​ണ് ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​ൻ. സ​ദാ​ന​ന്ദ​ൻ പി​ള്ള നി​ർ​വ്വ​ഹി​ച്ചു. ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സു​ശീ​ലാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മി​നി​മോ​ൾ ജോ​ഷ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​നി​താ ദി​പു, എ​സ് .ജ​യ​കു​മാ​ർ, സി​ഡിഎ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ റീ​ജ, കൃ​ഷി ഓ​ഫീ​സ​ർ അ​ഞ്‌​ജു വി​ജ​യ​ൻ, കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ എം.​എസ്. ല​ത, കാ​ർ​ഷി​ക സ​ർവ​ക​ലാ​ശാ​ല അ​സി.​ പ്ര​ഫ​സ​ർ സ​രോ​ജ്കു​മാ​ർ, അ​സി​സ്റ്റന്‍റ് കൃ​ഷി ഓ​ഫീ​സ​ർ ജെ. ​ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, കൃ​ഷി അ​സി​സ്റ്റന്‍റ് രാ​ജേ​ഷ് ആ​ർ, മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ സി. ​സു​രേ​ന്ദ്ര​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.