ടാ​ൻ​സാ​നി​യ​യി​ലെ കി​ളി​മ​ഞ്ചാ​രോ പ​ർ​വ​ത​നി​ര​ക​ൾ കീ​ഴ​ട​ക്കി മ​ല​യാ​ളി
Tuesday, May 24, 2022 11:05 PM IST
കൊ​ല്ലം: ആ​ഫ്രി​ക്ക​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ​പ​ർ​വ​ത​വും സ​മു​ദ്ര​നി​ര​പ്പി​ന് മു​ക​ളി​ലു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള സ്വ​ത​ന്ത്ര പ​ർ​വ​ത​വു​മാ​യ ടാ​ൻ​സാ​നി​യ​യി​ലെ കി​ളി​മ​ഞ്ചാ​രോ പ​ർ​വ​ത​നി​ര​ക​ൾ കീ​ഴ​ട​ക്കി വി​ദേ​ശ​മ​ല​യാ​ളി​യാ​യ നി​യ​റോ​യ്.

മ​ഞ്ഞു​പാ​ളി​ക​ൾ നി​റ​ഞ്ഞ അ​തി ക​ഠി​ന​മാ​യ പാ​ത​യി​ലൂ​ടെ മൂ​ന്ന​ര ദി​വ​സം കൊ​ണ്ട് 40 കി​ലോ​മീ​റ്റ​ർ താ​ണ്ടി​യാ​ണ് ഈ ​ദൗ​ത്യം നി​യ പൂ​ർ​ത്തി​യാ​ക്കി​യ​ത്. മൈ​ന​സ് ഇ​രു​പ​ത് ഡി​ഗ്രി ത​ണു​പ്പി​ൽ ഹി​മ മ​ഴ​യു​ടെ ന​ടു​വി​ലൂ​ടെ​യാ​യി​രു​ന്നു സാ​ഹ​സി​ക യാ​ത്ര. ഏ​രി​സ് ഗ്രൂ​പ്പ്‌ ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യ ഡോ.​സോ​ഹ​ൻ റോ​യി​യു​ടെ മ​ക​ളാ​ണ് ഏ​രി​സ് ഗ്രൂ​പ്പി​ന്‍റെ ചീ​ഫ് ഹാ​പ്പി​ന​സ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ നി​യ റോ​യ്.

സൗ​ണ്ട് ഹീ​ല​ർ, ഹി​പ്നോ​തെ​റാ​പ്പി​സ്റ്റ്, യോ​ഗ അ​ധ്യാ​പി​ക എ​ന്നീ മേ​ഖ​ല​ക​ളി​ലും പ്ര​ശ​സ്ത​യാ​ണ് നി​യ റോ​യി. സാ​മൂ​ഹ്യ മ​ന​സി​നെ തൊ​ട്ട​റി​യാ​നു​ള്ള സ്വ​ത​സി​ദ്ധ​മാ​യ ക​ഴി​വു​കൊ​ണ്ടും മ​ന​ശാ​സ്ത്രം, ശാ​രീ​രി​ക വ്യാ​യാ​മം എ​ന്നി​വ​യി​ല​ധി​ഷ്ഠി​ത​മാ​യ 'തെ​റാ​പ്പി'​ക​ളി​ലൂ​ടെ​യും നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക്

ശാ​രീ​രി​ക -മാ​ന​സി​കാ​രോ​ഗ്യം കൈ​വ​രി​ക്കു​വാ​നു​ള്ള പ​രി​ശീ​ല​ന​വും അ​വ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ൻ​ഡി​വു​ഡ് ഫാ​ഷ​ൻ പ്രീ​മി​യ​ർ ലീ​ഗ് ഡ​യ​റ​ക്ട​ർ കൂ​ടി​യാ​ണ് അ​വ​ർ.