ക്ല​ബ് വാ​മോ​സ് നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു; ക​ളി​യാ​ര​വം ഇ​നി പ​ന​യ​ന്നാ​ര്‍​ക്കാ​വി​ല്‍
Tuesday, May 24, 2022 11:05 PM IST
ച​വ​റ: താ​ലൂ​ക്കി​ലെ ഏ​റ്റ​വും വ​ലി​യ സ്പോ​ര്‍​ട്സ് ഹ​ബ് ക്ലബ് വാ​മോ​സ് കു​റ്റി​വ​ട്ടം പ​ന​യ​ന്നാ​ര്‍​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം തു​ട​ക്ക​മാ​യി. ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എം​എ​ല്‍​എ ക്ല​ബ് വാ​മോ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു.
കേ​ര​ളം ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം നേ​ടി​യ​പ്പോ​ള്‍ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്ന കൊ​ല്ലം ജി​ല്ല​യി​ലെ താ​ര​ങ്ങ​ള്‍ ന​ജു​മു​ദ്ദീ​ന്‍, ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍, ടൈ​റ്റ​സ് കു​ര്യ​ന്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. പ​ഴ​യ കാ​ല ഫു​ട്‌​ബോ​ൾ താ​ര​ങ്ങ​ളു​ടെ സം​ഗ​മ​വേ​ദി​യി​ല്‍ ക​ളി​ക്ക​ള​ത്തി​ലെ വൈ​കാ​രി​ക രം​ഗ​ങ്ങ​ള്‍ താ​ര​ങ്ങ​ള്‍ ഓ​ര്‍​ത്തെ​ടു​ത്തു.​ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ളാ പോ​ലീ​സും, തി​രു​വ​ന​ന്ത​പു​രം ടൈ​റ്റാ​നി​യ​വും ത​മ്മി​ല്‍ ന​ട​ന്ന ഫു​ട്ബോ​ള്‍ മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ര​ണ്ട് വീ​തം ഗോ​ളു​ക​ള്‍ നേ​ടി സ​മ​നി​ല​യി​ലാ​യി. ദേ​ശീ​യ താ​ര​ങ്ങ​ളാ​യ ജോ​പോ​ള്‍ അ​ഞ്ചേ​രി, വി.​പി. ഷാ​ജി, അ​ജ​യ​ന്‍, മാ​ത്യൂ വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ ദേ​ശീ​യ താ​ര​ങ്ങ​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.
ട​ര്‍​ഫ് ഫു​ട്ബോ​ള്‍, ക്രി​ക്ക​റ്റ്, ക്രി​ക്ക​റ്റ് നെ​റ്റ് പ്രാ​ക്ടീ​സ് എ​ന്നി​വ​യ്ക്കു​ള്ള സൗ​ക​ര്യ​ത്തി​നൊ​പ്പം ഫു​ട്ബോ​ള്‍, ക്രി​ക്ക​റ്റ്, ക​രാ​ട്ടെ എ​ന്നി​വ​യ്ക്കാ​യി അ​ക്കാ​ഡ​മി​ക​ളും ക്ല​ബ് വാ​മോ​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ മെ​ഡി​റ്റേ​ഷ​ന്‍ ക്ലാ​സു​ക​ളും ന​ട​ത്തും. ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ താ​ര​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം.