ഡോ. ​അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ്മാ ഡ​യ​ലോ​ഗ് സെന്‍റ​ർ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണം 28 ന്
Tuesday, May 24, 2022 11:05 PM IST
കൊ​ട്ടാ​ര​ക്ക​ര: ഡോ. ​അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ്മാ ഡ​യ​ലോ​ഗ് സെ​ന്‍റ​റിന്‍റെ 27-ാമ​ത് വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണം 28ന് ​ഉച്ചകഴിഞ്ഞ് മൂ​ന്നി​ന് കൊ​ട്ടാ​ര​ക്ക​ര ജൂ​ബി​ലി മ​ന്ദി​ര​ത്തി​ൽ ന​ട​ക്കും. മാ​ർ​ത്തോ​മ്മ സ​ഭ കൊ​ട്ടാ​ര​ക്ക​ര - പു​ന​ലൂ​ർ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​കാ​രി ജ​ന​റ​ൽ റ​വ. കെ. ​വൈ. ജേ​ക്ക​ബ്, മാ​ർ​ത്തോ​മ്മാ സ്കൂ​ൾ കോ​ർ​പ്പ​റേ​റ്റ് മു​ൻ മാ​നേ​ജ​ർ സൂ​സ​മ്മ മാ​ത്യു, വൈ​സ് പ്ര​സി​ഡന്‍റ് ഡോ. ​എ​ബ്ര​ഹാം ക​രി​ക്കം, സെ​ക്ര​ട്ട​റി കെ. ​ജോ​ർ​ജ് പ​ണി​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും
ജൂ​ബി​ലി മ​ന്ദി​രം സൂ​പ്ര​ണ്ട് റ​വ. ഷി​ബു ശാ​മു​വേ​ൽ ( ചെ​യ​ർ​മാ​ൻ) , പി.​എ സ​ജി​മോ​ൻ (പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ) ബാ​ബു പൊ​ന്ന​ച്ച​ൻ , തോ​മ​സ് ജോ​ർ​ജ്, സി.​തോ​മ​സ്, ബി​ജി എ​ബ്ര​ഹാം, ജോ​സ് ഫി​ലി​പ്പ് , ബ്ല​സ​ൻ വ​ർ​ഗീ​സ്, ര​ഞ്ജി​ത്ത് ബേ​ബി, ജി. ​സാം കു​മാ​ർ എ​ന്നി​വ​ർ ക​ൺ​വീ​ന​ർ​മാ​രാ​യു​ള്ള സം​ഘാ​ട​ക സ​മി​തി പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.
മാ​ർ​ത്തോ​മ്മ സ്റ്റു​ഡ​ൻ​സ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ അ​നു​ധാ​വ​ന പ​ദ്ധ​തി​യാ​യി മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ആ​യി​രു​ന്ന ഡോ.​അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പേ​രി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ൽ 1994 ൽ ​ആ​രം​ഭി​ച്ച​താ​ണ് ഡോ. ​അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ്മാ ഡ​യ​ലോ​ഗ് സെന്‍റർ.