ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് : ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക ഇ​ന്ന്
Tuesday, May 24, 2022 11:05 PM IST
കൊല്ലം: ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൊ​റ്റം​കു​ള​ങ്ങ​ര (ജ​ന​റ​ല്‍), ഇ​ള​മ്പ​ള്ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ലും​മൂ​ട് (പ​ട്ടി​ക​ജാ​തി ജ​ന​റ​ല്‍) എ​ന്നീ വാ​ര്‍​ഡു​ക​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും. അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ജൂ​ണ്‍ എ​ട്ടിന് വൈ​കുന്നേരം അ​ഞ്ചുവ​രെ സ്വീ​ക​രി​ക്കും. അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക ജൂ​ണ്‍ 18ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി കള​ക്ട​ര്‍ പി. ​ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു.
പ്ര​വാ​സി​ക​ളു​ടെ വോ​ട്ട​ര്‍​പ​ട്ടി​ക പ്ര​ത്യേ​കം ത​യ്യാ​റാ​ക്കും. ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​ക​ള്‍ ക​മ്മീ​ഷ​ന്‍റെ www.lsgelection.kerala.gov.in വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.
കൊ​റ്റം​കു​ള​ങ്ങ​ര സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സു​നാ​മി ബി​ല്‍​ഡിം​ഗി​ലെ പ​ടി​ഞ്ഞാ​റേ-​കി​ഴ​ക്കെ കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ‌​കൊ​റ്റം​കു​ള​ങ്ങ​ര വാ​ര്‍​ഡി​ന്‍റെ നി​ല​വി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍. പു​ന​ക്ക​ന്നൂ​ര്‍ എ​ന്‍എ​സ്​എ​സ് യു​പി സ്‌​കൂ​ളി​ലെ കി​ഴ​ക്ക്-​തെ​ക്ക് കെ​ട്ടി​ട​ങ്ങ​ളും ആ​ണ് ആ​ലും​മൂ​ട് വാ​ര്‍​ഡിന്‍റെ നി​ല​വി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍.
ഇ​ള​മ്പ​ള്ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം. ​വി​ജ​യ​ന്‍, ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി റ്റി. ​ശി​വ​കു​മാ​ര്‍, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​പ​ങ്കെ​ടു​ത്തു.