മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു
Tuesday, May 24, 2022 11:05 PM IST
കൊ​ട്ടാ​ര​ക്ക​ര: വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ലെ പ​ല​ച​ര​ക്ക് മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു.​ പൊ​തു വി​പ​ണി​യി​ൽ അ​രി​വി​ല കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​രി​ഞ്ച​ന്ത, പൂ​ഴ്തി വെ​യ്പ് എ​ന്നി​വ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന.
സി​വി​ൽ സ​പ്ലൈ​സ്, ഭ​ക്ഷ്യ​ഷ്യ സു​ര​ക്ഷ, ലീ​ഗ​ൽ മെ​ട്രോ​ള​ജി, റ​വ​ന്യു വ​കു​പ്പു​ക​ൾ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. ക്ര​മ​ക്കേ​ടു ക​ണ്ടെ​ത്തി​യ ഒ​രു വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി.​ആ​ന്ധ്ര​യി​ൽ നി​ന്നു​ള്ള അ​രി വ​ര​വു കു​റ​ഞ്ഞ​താ​ണ് വി​ല വ​ർ​ധ​ന​വി​ന് കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ വ്യ​ക്ത​മാ​ക്കി. വി​ല വ​ർ​ധ​ന​വി​ന് മു​മ്പ് സ്റ്റോ​ക്കു ചെ​യ്തി​ട്ടു​ള്ള ജ​യ അ​രി കു​റ​ഞ്ഞ വി​ല​ക്ക് വി​ൽ​പ്പ​ന ന​ട​ത്ത​ണ​മെ​ന്ന് പ​രി​ശോ​ധ​നാ സം​ഘം വ്യാ​പാ​രി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.
സ​പ്ലൈ ഓ​ഫീ​സ​ർ ജോ​ൺ തോ​മ​സ്, ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ ല​ക്ഷ്മി വി. ​നാ​യ​ർ, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഷ​മീം. എ​ച്ച്, ര​ശ്മി. എ​ൽ, ദി​വ്യ. എ​സ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് ആ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.