സ​മൃ​ദ്ധി​യു​ടെ സാ​മൂ​ഹ്യ-​സു​ര​ക്ഷാ കാ​മ്പ​യി​ൻ സ​മാ​പി​ച്ചു
Monday, May 23, 2022 11:16 PM IST
കൊട്ടിയം: ഉ​മ​യ​ന​ല്ലൂ​ർ സ​മൃ​ദ്ധി സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടാ​ഴ്ച​ക്കാ​ലം നീ​ണ്ടു​നി​ന്ന "നാം ​അ​റി​യ​ണം ന​മ്മു​ടെ മ​ക്ക​ളെ നാം ​ഉ​ണ​ര​ണം ന​മ്മു​ടെ നാ​ടി​നാ​യി’ എ​ന്ന സാ​മൂ​ഹ്യ-​സു​ര​ക്ഷാ കാ​മ്പ​യി​ൻ സ​മാ​പി​ച്ചു.
പ​തി​നാ​ല് ദി​വ​സം നീ​ണ്ടു​നി​ന്ന കാ​മ്പ​യി​ന് സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട് സ​മൃ​ദ്ധി അ​ങ്ക​ണ​ത്തി​ൽ പ​തി​നാ​ലു യു​വ​സ​മൃ​ദ്ധി പ്ര​വ​ർ​ത്ത​ക​ർ പ​തി​നാ​ലു ല​ഹ​രി​വി​രു​ദ്ധ ജീ​വ നാ​ള​ങ്ങ​ൾ തെ​ളി​യി​ച്ചു. യു​വ സ​മൃ​ദ്ധി പ്ര​വ​ർ​ത്ത​ക കു​മാ​രി ആ​ര്യ ക​ണ്ണ​ൻ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ വേ​ദി​ക​ളി​ലാ​യി​പാ​ല​ക്കാ​ട് എ​ക്‌​സൈ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ചി​റ​ക്ക​ര മ​ധു, കൊ​ല്ലം സി​റ്റി സൈ​ബ​ർ സെ​ൽ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ മു​ഹ​മ്മ​ദ് ഖാ​ൻ, കൊ​ട്ടി​യം ഹോ​ളി ക്രോ​സ് ഹോ​സ്പി​റ്റ​ൽ അ​ത്യാ​ഹി​തം വി​ഭാ​ഗം ഡോ​ക്ട​ർ ആ​തു​ര ദാ​സ് തു​ട​ങ്ങി​യ​വ​ർ ഒ​ട്ടേ​റെ വി​ദ്യാ​ർ​ഥിക​ൾ​ക്കും യു​വ​തീ യു​വാ​ക്ക​ൾ​ക്കും നി​ര​വ​ധി വീ​ട്ട​മ്മ​മാ​ർ​ക്കു​മാ​യി ബോ​ധ​വ​ൽ​ക്ക​ര​ണ ക്‌​ളാ​സുക​ൾ ന​യി​ച്ചു .
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സെ​ൽ​വി, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ആ​യ നാ​സ​ർ, മു​ഹ​മ്മ​ദ് റാ​ഫി, റാ​ഫി മൈ​ലാ​പ്പൂ​ർ തു​ട​ങ്ങി​യ​വ​ർ വി​വി​ധ വേ​ദി​ക​ളി​ൽ സം​ബ​ന്ധി​ച്ചു.
കാ​മ്പ​യി​ന് സ​മൃ​ദ്ധി ചെ​യ​ർ​മാ​ൻ ഷാ​ജി, വൈ​സ് ചെ​യ​ർ​മാ​ൻ ര​തീ​ഷ്, ക​ൺ​വീ​ന​ർ, അം​ബി​ക, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ന​ജു​മു​ദീ​ൻ ചാ​ത്തി​നാം​കു​ളം, പ്ര​വ​ർ​ത്ത​ക​രാ​യ പൊ​ടി​യ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, ക​ണ്ണ​ൻ, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, തൗ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.