സം​രം​ഭ​ക​രു​ടെ ഉ​ന്ന​തി സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം: മ​ന്ത്രി ജെ. ചിഞ്ചുറാണി
Monday, May 23, 2022 11:16 PM IST
കൊല്ലം: സം​രം​ഭ​ക​രു​ടെ ഉ​ന്ന​തി​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. വ്യ​വ​സാ​യ-​വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ ഒ​രു വ​ര്‍​ഷം ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങ​ള്‍' സം​രം​ഭ​ക​വ​ര്‍​ഷം 2022-23 ന്‍റെ ​ഭാ​ഗ​മാ​യി ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച പൊ​തു​ബോ​ധ​വ​ല്‍​ക്ക​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​യ​ന്‍ സ്മാ​ര​ക ഹാ​ളി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും സം​രം​ഭ​ക​രാ​ക്കി മാ​റ്റ​ണം. സം​രം​ഭ​ക​ര്‍​ക്ക് അ​നു​കൂ​ല​മാ​യി സ​മൂ​ഹം മാ​റു​ന്നു​ണ്ട്. ക്ഷീ​ര​മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യ ഉ​ണ​ര്‍​വ് സം​രം​ഭ​ക മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​യ്ക്ക് ഉ​ദാ​ഹ​ര​ണ​മാ​ണ്. സം​രം​ഭ​ക വ​ര്‍​ഷ​ത്തി​ല്‍ വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​ങ്ങ​ള്‍ സം​രം​ഭ​മാ​ക്കി മാ​റ്റാ​നും തൊ​ഴി​ല്‍​മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്താ​നും ക​ഴി​യ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ.​ഡാ​നി​യ​ല്‍, ജി​ല്ലാ കള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍, ഡ​പ്യൂ​ട്ടി മേ​യ​ര്‍ കൊ​ല്ലം മ​ധു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാന്‍റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ എ​സ്. ജ​യ​ന്‍, ജി. ​ഉ​ദ​യ​കു​മാ​ര്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ റ്റി.​കെ.​സ​യൂ​ജ, ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ബി​ജു കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു. കോ​ര്‍​പ്പ​റേ​ഷ​ന്റെ പൊ​തു​ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​യും സം​രം​ഭ​ക​ര്‍​ക്കാ​യു​ള്ള മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ ക്ലാ​സു​ക​ളും ന​ട​ന്നു.