ചാ​ത്ത​ന്നൂ​ർ മോ​ഹ​ൻ സ്മാ​ര​ക പു​ര​സ്കാ​രം സ​മ്പ​ർ​ക്ക​ക്രാ​ന്തി​ക്ക്
Monday, May 23, 2022 11:16 PM IST
കൊ​ല്ലം: ക​വി​യും പ​ത്ര​പ്ര​വ​ർ​ത്ത​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യി​രു​ന്ന ചാ​ത്ത​ന്നൂ​ർ മോ​ഹന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ 2022 - ലെ ​പു​ര​സ്കാ​രം വി. ​ഷി​നി​ലാ​ൽ എ​ഴു​തി​യ സ​മ്പ​ർ​ക്ക​ക്രാ​ന്തി എ​ന്ന നോ​വ​ലി​ന് ല​ഭി​ച്ചു.
സാ​ഹി​ത്യ​കാ​ര​ൻ സി. ​രാ​ധാ​കൃ​ഷ്ണ​ൻ, ക​ഥാ​കാ​രി പ്ര​ഫ. ച​ന്ദ്ര​മ​തി, ഡോ. ​എ. ഷീ​ലാ​കു​മാ​രി എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ നോ​വ​ൽ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 25,000 രൂ​പ​യും ആ​ർ​കെ രൂ​പ​ക​ല്പ​ന ചെ​യ്ത ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് പു​ര​സ്കാ​രം.
ജൂ​ൺ 15-ന് ​കൊ​ല്ലം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​കെ. പ്ര​സ​ന്ന​രാ​ജ​നും സെ​ക്ര​ട്ട​റി വി​നീ​ഷ് വി. ​രാ​ജും അ​റി​യി​ച്ചു.

ഏ​ക​ദി​ന ശി​ൽ​പ​ശാ​ല ഇ​ന്ന്

ചാ​ത്ത​ന്നൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​ർ വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഒ​രു വ​ർ​ഷം ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങ​ൾ പ​ദ്ധ​തി​യു​ടെ ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത്ത​ല ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഇന്ന് രാ​വി​ലെ 10 -ന് ​പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സി. ​സു​ശീ​ലാ​ദേ​വി നി​ർ​വ​ഹി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ്‌ കെ. ​ദേ​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫോ​ൺ: 9544923534

ആ​നൂ​കു​ല്യം ല​ഭ്യ​മാ​ക്ക​ണം

കൊല്ലം: പ​ട്ടി​ക​ജാ​തി മ​റ്റ​ര്‍​ഹ വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള 2022-23 ലെ ​ലം​പ്‌​സം ഗ്രാ​ന്‍​ഡ്, സ്‌​റ്റൈ​പ്പ​ന്‍റ്, പ്രൈ​മ​റി/​സെ​ക്കൻഡ​റി എ​ഡ്യൂ​ക്കേ​ഷ​ന്‍ എ​യ്ഡ് ആ​നു​കൂ​ല്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് എ​ല്ലാ സ്ഥാ​പ​ന​മേ​ധാ​വി​ക​ളും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
ഒ​മ്പ​ത്,10 ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കു​ള്ള ഇ. ​ബി. ടി ​സ്‌​കോ​ള​ര്‍​ഷി​പ്പി​നും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സം​ശ​യ​നി​വാ​ര​ണ​ത്തി​ന് ബ​ന്ധ​പ്പെ​ട്ട ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ 04742794996 ന​മ്പ​രി​ല്‍ ല​ഭി​ക്കും.