ഇ​ട​വ​ക ദി​ന​വും ന​വ​തി ആ​ഘോ​ഷ​വും
Monday, May 23, 2022 11:11 PM IST
കു​ള​ത്തൂ​പ്പു​ഴ: ച​ന്ദ​ന​ക്കാ​വ് ശാ​ലേം മാ​ര്‍​ത്തോ​മ ദേവാലയത്തിൽ ഇ​ട​വ​ക ദി​ന​വും ന​വ​തി ആ​ഘോ​ഷ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. 89-ാമ​ത് ഇ​ട​വ​ക ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദേ​വ​ല​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് പി. ​എ​സ്. സു​പാ​ല്‍ എം​എ​ല്‍എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഭ​ദ്രാ​സ​ന മേ​ധാ​വി ജോ​സ​ഫ് മാ​ര്‍ ബ​ര്‍​ന്ന​ബാ​സ് സ​ഫ്ര​ഗ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വ​തി പ​ദ്ധ​തി​ക​ളു​ടെ പ്ര​കാ​ശ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് വി​ള​മ്പ​ര റാ​ലി, ദീ​പ​ശി​ഖ പ്ര​യാ​ണം, ദേ​വാ​ല​യ പ്ര​ധാ​ന ക​വാ​ട സ​മ​ര്‍​പ്പ​ണം എ​ന്നി​വ ന​ട​ന്നു. ബി​ജു നെ​ടു​മ്പ്രം, അ​ജി പി. ​വ​ര്‍​ഗീ​സ് തു​മ്പ​മ​ൺ, എ​ബ്ര​ഹാം തോ​മ​സ് പാ​ണ്ട​നാ​ട് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
പ​ഞ്ചാ​യ​ത്തം​ഗം സെ​റീ​ന ​ഷാ​നു, വി​കാ​രി ജെ​റി​ജോ​ണ്‍, ഇ​ട​വ​ക വി​കാ​രി റെ​ന്നി ഫി​ലി​പ്പ്, സം​ഘ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി​ജോ​ണ്‍, സാ​നു ജോ​ര്‍​ജ്, സു​നി​ല്‍ വ​ള​ളി​ക്കാ​ല, ഷി​ബു പി. ​ഉ​മ്മ​ന്‍, സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.