സ​മാ​ന്ത​ര സ​ർ​വീ​സു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​ന്നു
Monday, May 23, 2022 11:11 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ പാ​ത​ക​ളി​ലും സം​സ്ഥാ​ന പാ​ത​ക​ളി​ലും സ​മാ​ന്ത​ര​സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കാ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ്. ജീ​പ്പു​ക​ളും ട്രാ​വ​ല​റു​ക​ളും മി​നി ബ​സു​ക​ളു​മാ​ണ് നി​ര​ത്തു​ക​ളി​ൽ സ​മാ​ന്ത​ര​സ​ർ​വീ​സ് ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്.
കെ​എ​സ്ആ​ർടി​സി, സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് സ​മാ​ന്ത​ര​സ​ർ​വീ​സു​ക​ൾ വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. ചെ​ർ​മി​റ്റ് എ​ടു​ത്ത് നി​യ​മ​പ​ര​മാ​യി റൂ​ട്ടു​ക​ളി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ​ക്ക് വ​ലി​യ വ​രു​മാ​ന ന​ഷ്ട​മാ​ണ് സ​മാ​ന്ത​ര​സ​ർ​വീ​സു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ കെ​എ​സ്ആ​ർടി​സി അ​ധി​കൃ​ത​ർ ഉ​ൾ​പ്പെ​ടെ പ​രാ​തി​ക​ൾ പ​ല ത​വ​ണ ന​ല്കിയി​ട്ടും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല.
സ​മാ​ന്ത​ര സ​ർ​വീ​സു​ക​ൾ​ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന ​കേസി​ൽ സ​മാ​ന്ത​ര സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​തി​ന്‍റെ റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും വി​ധി​യു​ണ്ടാ​യി. ഇ​ത് സം​ബ​ന്ധി​ച്ച് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലും ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ​ക്ക് ക​ത്ത് ന​ല്കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് സ​മാ​ന്ത​ര വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
സ​മാ​ന്ത​ര സ​ർ​വീ​സു​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഡെ​പ്യൂ​ട്ടി , റീ​ജി​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട് ഓ​ഫീ​സ​ർ​മാ​ർ​ക്കും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സ​ർ​മാ​ർ​ക്കും ആ​ർടി​ഒ മാ​ർ​ക്കും ന​ല്കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.
പ​രി​ശോ​ധ​ന​ക​ളു​ടെ​യും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ​യും ക്രോ​ഡി​ക​രി​ച്ച റി​പ്പോ​ർ​ട്ട് മേ​ഖ​ലാ ത​ല​ത്തി​ൽ ത​യാ​റാ​ക്കി ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ എ​ത്തി​ക്കു​ക​യും വേ​ണം.