മ​ത്സ്യ​മേ​ഖ​ല പ​ണി​മു​ട​ക്ക് പൂ​ർ​ണം
Monday, May 23, 2022 11:11 PM IST
ച​വ​റ: മ​ത്സ്യ​മേ​ഖ​ല സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മ​ത്സ്യ​മേ​ഖ​ല പ​ണി​മു​ട​ക്ക് പൂ​ർ​ണം. ജ​ന​ദ്രോ​ഹ​പ​ര​മാ​യ ഇ​ന്ധ​ന വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ച്ച് മ​ത്സ്യ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ക, മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളു​ടെ ഇ​ന്ധ​ന​ത്തി​ന് റോ​ഡ് സെ​സ് ഒ​ഴി​വാ​ക്കു​ക, മ​ത്സ്യ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്ക് ന​ട​ന്ന​ത്. ഇ​ന്ന​ല​ത്തെ പ​ണി​മു​ട​ക്ക് ശക്തികുള ങ്ങര ഹാ​ർ​ബറിൽ പൂ​ർ​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ൽ വ​ള്ള​ങ്ങ​ൾ പൂ​ർ​ണമാ​യും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബോ​ട്ടു​ക​ൾ നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ൽ അ​ടു​ത്ത് വി​ൽ​പ്പ​ന ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ ത​ര​ത്തി​ൽ ക​ച്ച​വ​ട​ക്കാ​രും ക​മ്പ​നി​ക്കാ​രും എ​ത്തി​യി​രു​ന്നി​ല്ല. വ​ള​രെ ഏ​റെ തി​ര​ക്കു​ള്ള ശ​ക്തി​കു​ള​ങ്ങ​ര ഹാ​ർ​ബ​ർ ഇ​ന്ന​ലെ പൂ​ർ​ണ​മാ​യും വി​ജ​ന​മാ​യി​രു​ന്നു. പ​ണി​മു​ട​ക്ക് ഇ​ന്ന​ലെ മ​ത്സ്യ​മേ​ഖ​ലയെ കാ​ര്യ​മാ​യി ത​ന്നെ ബാ​ധി​ച്ചു.

നേ​ര​ത്തെ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ മ​ത്സ്യം വാ​ങ്ങു​വാ​നു​ള്ള ക​മ്പ​നി​ക​ളും ക​ച്ച​വ​ട​ക്കാ​രും എ​ത്തി​യി​ല്ല. നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ൽ നാ​മ​മാ​ത്ര​മാ​യ ആ​ളു​ക​ളാ​ണ് എ​ത്തി​യി​രു​ന്ന​ത്.