കാ​റി​ടി​ച്ചു തൊ​ഴി​ലാ​ളി മ​രി​ച്ചു
Monday, May 23, 2022 1:49 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: ദേ​ശീ​യ പാ​ത​യി​ൽ വ​വ്വാ​ക്കാ​വി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ല​ശേ​ഖ​ര​പു​രം നീ​ലി​കു​ളം ച​ക്കി​ട്ട കി​ഴ​ക്ക​തി​ൽ ഗോ​പാ​ല​ൻ (55) മ​രി​ച്ചു. പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ ഗോ​പാ​ല​ൻ ദേ​ശീ​യ​പാ​ത മു​റി​ച്ചു ക​ട​ക്കു​ന്ന​തി​ടെ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

വ​ള്ളി​ക്കാ​വ് റോ​ഡി​ൽ നി​ന്നും ദേ​ശീ​യ പാ​ത​യി​ലേ​ക്ക് വ​ന്ന കാ​ർ അ​ശ്ര​ദ്ധ​യോ​ടെ മു​ന്നോ​ട്ടെ​ടു​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗോ​പാ​ല​നെ ഓ​ച്ചി​റ പ​ര​ബ്ര​ഹ്‌​മ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ക​രു​നാ​ഗ​പ്പ​ള്ളി ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കി. തെ​ങ്ങു​ക​യ​റ്റ​വും മ​രം മു​റി​യും മ​റ്റു കൂ​ലി​വേ​ല​യും ചെ​യ്താ​ണ് ഇ​ദ്ദേ​ഹം കു​ടും​ബം പോ​റ്റി​യി​രു​ന്ന​ത്. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: ഗോ​പി​ക ദേ​വി​ക. മ​രു​മ​ക​ൻ: ശ്രീ​രാ​ജ്.