റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍; അ​പേ​ക്ഷി​ക്കാം
Sunday, May 22, 2022 11:17 PM IST
കൊല്ലം: വ​നി​താ-​ശി​ശു​വി​ക​സ​ന വ​കു​പ്പ് ഐ​സി​ഡി​എ​സ് മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന ഒ​ആ​ര്‍​സി പ​ദ്ധ​തി​യു​ടെ 2022-23 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ വി​വി​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ലേ​ക്ക് റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍​മാ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും കു​ട്ടി​ക​ളു​ടെ മേ​ഖ​ല​യി​ല്‍ പ്ര​വൃ​ത്തി പ​രി​ച​യ​വും അ​ല്ലെ​ങ്കി​ല്‍ ബി​രു​ദ​വും ര​ണ്ടു​വ​ര്‍​ഷം കു​ട്ടി​ക​ളു​ടെ മേ​ഖ​ല​യി​ല്‍ പ്ര​വൃ​ത്തി​പ​രി​ച​യ​വു​മാ​ണ് യോ​ഗ്യ​ത.
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സ് പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​വും അ​ഭി​രു​ചി​യും താ​ല്‍​പ​ര്യ​വു​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​പേ​ക്ഷി​ക്കാം. സെ​ഷ​നു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന​നു​സ​രി​ച്ച് ഓ​ണ​റേ​റി​യം ന​ല്‍​കും. വോ​ള​ന്‍റി​യ​റാ​യും സേ​വ​നം അ​നു​ഷ്ഠി​ക്കാ​ന്‍ സ​ന്ന​ദ്ധ​മാ​യി​രി​ക്ക​ണം.
യോ​ഗ്യ​ത, ജ​ന​ന​തീ​യ​തി, താ​മ​സ​സ്ഥ​ലം, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പ് അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷ ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ്, സി​വി​ല്‍ സ്റ്റേ​ഷ​ന്‍ കൊ​ല്ലം വി​ലാ​സ​ത്തി​ല്‍ ജൂ​ണ്‍ ഒ​ന്നി​ന​കം അ​യ​ക്ക​ണം. ഫോ​ണ്‍: 0474 2791597.