സി​പി​ഐയ്ക്ക് ​സം​സ്ഥാ​നത​ല പഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു
Sunday, May 22, 2022 11:17 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​ന്ത​രി​ച്ച സി​പി​ഐ നേ​താ​വ് സി.​കെ.​ച​ന്ദ്ര​പ്പ​ന്‍റെ പേ​രി​ൽ കൊ​ട്ടാ​ര​ക്ക​ര കു​ള​ക്ക​ട​യി​ൽ സി​പി​ഐ​യ്ക്ക് പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു. സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ലി​ന്‍റെ ചു​മ​ത​ല​യി​ൽ നി​ർ​മി​ക്കു​ന്ന കേ​ന്ദ്രം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ആ​ഗ​സ്റ്റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ല്ല​ട​യാ​റി​ന്‍റെ തീ​ര​ത്താ​യി ഒ​രേ​ക്ക​ർ ഭൂ​മി​യി​ലാ​ണ് മൂ​ന്ന് നി​ല​യു​ള്ള മ​നോ​ഹ​ര​മാ​യ കെ​ട്ടി​ടം പൂ​ർ​ത്തി​യാ​കു​ന്ന​ത്. ഇ​തി​ന്‍റെ മൂ​ന്ന് നി​ല​ക​ളു​ടെ കോ​ൺ​ക്രീ​റ്റ് ക​ഴി​ഞ്ഞ് ഭി​ത്തി കെ​ട്ടു​ന്ന ജോ​ലി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

17,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി പ​ത്ത് കോ​ടി രൂ​പ​യാ​ണ് സി​പി​ഐ സം​സ്ഥാ​ന നേ​തൃ​ത്വം ചി​ല​വി​ടു​ന്ന​ത്. 2019ൽ ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യെ​ങ്കി​ലും കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ വേ​ണ്ടു​ന്ന തു​ക ക​ണ്ടെ​ത്താ​നാ​കാ​തെ നി​ർ​മാ​ണം മു​ട​ങ്ങി​യി​രു​ന്നു. ഇ​പ്പോ​ൾ നി​ർ​മാ​ണ ജോ​ലി​ക​ൾ വീ​ണ്ടും തു​ട​ങ്ങി. അ​ഞ്ച് കോ​ടി രൂ​പ ഇ​തി​ന​കം ചെ​ല​വി​ട്ടു. സി​പി​ഐ​യ്ക്ക് ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​ത്തി​ൽ വി​പു​ല​മാ​യ പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​മൊ​രു​ങ്ങു​ന്ന​ത്.

പ​തി​നേ​ഴാ​യി​രം ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യു​ള്ള കെ​ട്ടി​ട​ത്തി​ൽ ഇ​രു​ന്നൂ​റ് പേ​ർ​ക്ക് താ​മ​സി​ക്കാ​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളും ഇ​ത് കൂ​ടാ​തെ പ​ത്ത് കി​ട​പ്പു​മു​റി​ക​ളു​മു​ണ്ടാ​കും. അ​ടു​ക്ക​ള​യും ഭ​ക്ഷ​ണ മു​റി​യു​മൊ​രു​ക്കു​ന്നു​ണ്ട്. മു​ന്നൂ​റ് പേ​ർ​ക്ക് യോ​ഗം ചേ​രാ​വു​ന്ന ഹാ​ളും ഒ​പ്പം നൂ​റി​ൽ താ​ഴെ പേ​ർ​ക്ക് യോ​ഗം ചേ​രാ​വു​ന്ന ഹാ​ളു​മു​ണ്ടാ​കും. 500 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ഓ​പ്പ​ൺ എ​യ​ർ ആ​ഡി​റ്റോ​റി​യ​വും ത​യാ​റാ​ക്കു​ന്നു​ണ്ട്. വി​ശാ​ല​മാ​യ ലൈ​ബ്ര​റി സം​വി​ധാ​ന​വും വി​ശ്ര​മ, വി​നോ​ദ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കും.