സിപിഎ​മ്മി​ന്‍റെ സ​മ​ര നാ​ട​കം പൊ​ളി​ഞ്ഞു: യൂ​ത്ത് കോ​ൺ​ഗ്ര​സ്
Sunday, May 22, 2022 11:12 PM IST
കു​ണ്ട​റ: മു​ള​വ​ന​യി​ലെ അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് വി​ഷ​യ​ത്തി​ൽ ക​ഴി​ഞ്ഞ മൂന്ന് ദി​വ​സ​മാ​യി ഡിവൈഎ​ഫ്​ഐയും ​സിപിഎമ്മും ​ന​ട​ത്തു​ന്ന സ​മ​ര നാ​ട​കം പൊ​ളി​ഞ്ഞ​താ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.​
സി​പിഎം നേ​തൃ​ത്വം ന​ല്കു​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ ശു​പാ​ർ​ശ പ്ര​കാ​ര​മാ​ണ് ജി​യോ​ള​ജി, റ​വ​ന്യൂ വ​കു​പ്പു​ക​ൾ മ​ണ്ണെ​ടു​പ്പി​ന് അ​നു​മ​തി ന​ല്കി​യ​ത്.​ ക​ള​ക്ട​ർ വി​ളി​ച്ച യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ച് ന​ല്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ട​ത് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്.
അ​തി​നാ​ൽ ഭൂ​മാ​ഫി​യ​ക്ക് കൂ​ട്ടു​നി​ന്ന് നി​ർ​ധന കു​ടും​ബ​ത്തെ വ​ഴി​യാ​ധാ​ര​മാ​ക്കി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി രാ​ജി വ​യ്ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സ​മി​തി​യം​ഗം അ​നീ​ഷ് പ​ട​പ്പ​ക്ക​ര ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മേ​ഷ് ദാ​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് മു​ഖ​ത്ത​ല എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.