മ​ത്സ്യ​തൊ​ഴി​ലാ​ളി സ​മ​രം: സി​ഐടി​യു നി​ല​പാ​ട് വ​ഞ്ച​നാ​പ​ര​മെ​ന്ന് കെ​എ​ൽസി​എ കൊ​ല്ലം രൂ​പ​ത
Sunday, May 22, 2022 11:12 PM IST
കൊ​ല്ലം: കേ​ര​ള തീ​ര​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹം നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളു​യ​ർ​ത്തി മ​ത്സ്യ മേ​ഖ​ല​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​നെ​തി​രാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സി​ഐ​ടി​യു സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് വ​ഞ്ച​നാ​പ​ര​വും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പ്ര​ശ്ന​ങ്ങ​ളി​ൽ അ​വ​ർ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളു​ടെ ഇ​ര​ട്ട​ത്താ​പ്പ് വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​രു​ന്ന​തു​മാ​ണെ​ന്നു കേ​ര​ളാ ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (കെ​എ​ൽ​സി​എ) കൊ​ല്ലം രൂ​പ​ത ക​മ്മി​റ്റി ആ​രോ​പി​ച്ചു.
അ​വ​രു​ടെ രാ​ഷ്ട്രീ​യ ചാ​യ്‌​വി​ന​പ്പു​റം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് ഒ​രു ആ​ത്മാ​ർ​ഥ​ത​യും അ​വ​ർ​ക്കി​ല്ലാ​യെ​ന്ന് പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്നു. ഈ ​സ​മ​ര​ത്തി​ലൂ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​യ​ർ​ത്തു​ന്ന ഏ​തു ആ​വ​ശ്യ​മാ​ണ് അ​നാ​വ​ശ്യ​വും ശ​രി​യ​ല്ലാ​ത്ത​തു​മെ​ന്നു വ്യ​ക്ത​മാ​ക്ക​ണം.
തൊ​ഴി​ലാ​ളി വ​ർ​ഗ​ത്തെ കേ​വ​ലം രാ​ഷ്ട്രീ​യ താ​ല്പ​ര്യ​ത്തി​നാ​യി ഒ​റ്റു​കൊ​ടു​ക്കു​ന്ന ക​രി​ങ്കാ​ലി​ക​ളാ​യി മാ​റ​രു​ത് സി​ഐ​ടി​യു എ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​നി​ൽ ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ രൂ​പ​ത ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ലെ​സ്റ്റ​ർ കാ​ർ​ഡോ​സ്, തോ​മ​സ് ആ​ന്‍റ​ണി, ജാ​ക്സ​ൺ ഫ്രാ​ൻ​സി​സ്, വി​ൻ​സി ബൈ​ജു, പ്ര​സാ​ദ് ആ​ന്‍റ​ണി, ജോ​യ് ഫ്രാ​ൻ​സി​സ്, എ​ഡി​സ​ൺ .ജെ, ​ല​ക്റ്റീ​ഷ്യ. ജെ, ​ജോ​സ​ഫ്‌​കു​ട്ടി ക​ട​വി​ൽ, റോ​ണാ റി​ബേ​റോ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.