മ​ണ്ണെ​ടു​പ്പ്; ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി
Saturday, May 21, 2022 11:53 PM IST
കു​ണ്ട​റ: ഭൂ​മാ​ഫി​യ​യു​ടെ അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് മൂ​ലം കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട മു​ള​വ​ന​യി​ലെ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് പ​ക​രം വീ​ടും സ്ഥ​ല​വും കു​ണ്ട​റ പ​ഞ്ചാ​യ​ത്ത് ല​ഭ്യ​മാ​ക്കി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റിയു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ണ്ട​റ​ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം പ്ര​വേ​ശ​ന ക​വാ​ടം ഉ​പ​രോ​ധി​ച്ച് ന​ട​ത്തി​യ സ​മ​രം യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം അ​നീ​ഷ് പ​ട​പ്പ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഈ പ്ര​ശ്ന​ത്തി​ൽ വേ​ട്ട​ക്കാ​ര​നൊ​പ്പം വേ​ട്ട​യാ​ടു​ക​യും ഇ​ര​യ്ക്കൊ​പ്പ​മാ​ണെ​ന്ന് വ​രു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത് സിപിഎം ​അ​പ​ഹാ​സ്യ​രാ​വു​ക​യാ​ണെ​ന്ന്അ​നീ​ഷ് പ​ട​പ്പ​ക്ക​ര ആ​രോ​പി​ച്ചു.​ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മേ​ഷ് ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സിപിഎം നേ​തൃ​ത്വം​ ന​ൽ​കു​ന്ന പ​ഞ്ചാ​യ​ത്ത് സ​മി​തി​യു​ടെ അ​റി​വോ​ടും ഒ​ത്താ​ശ​യോ​ടു​മാ​ണ് മ​ണ്ണ് ക​ട​ത്ത് ന​ട​ത്തി​യ​ത്.​ പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ ഡ​വ​ല​പ്പ്മെ​ന്‍റ് പെ​ർ​മി​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​യോ​ള​ജി, റ​വ​ന്യൂ വ​കു​പ്പു​ക​ൾ പാ​സ് ന​ൽ​കി​യി​ട്ടു​ള്ള​ത്. 3 മാ​സ​മാ​യി പ​രാ​തി​ക്കാ​രി ഈ ​ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി​യി​ട്ടും നീ​തി ല​ഭി​ക്കാ​തെ പോ​യ​ത് മാ​ഫി​യ​യു​ടെ ഭ​ര​ണ സ്വാ​ധീ​നം മൂ​ല​മാ​ണ്.​ ഇ​ത് മ​റ​ച്ച് വ​ച്ചാ​ണ് സിപിഎ​മ്മും ഡിവൈ​എ​ഫ്ഐ​യും സ​മ​ര നാ​ട​കം ന​ട​ത്തി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ക​ള​ക്ട​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത്വ​ത്തി​ൽ പ​രാ​തി​ക്കാ​ർ​ക്ക് നീ​തി ല​ഭ്യ​മാ​ക്കി കൊ​ടു​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ട​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്ക് തെ​ളി​വാ​ണെ​ന്നും സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.​

തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ്ഥ​ല​ത്തെ​ത്തി കു​ണ്ട​റ പോ​ലീ​സി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ സ​മ​ര​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ​ഞ്ചാ​യ ഭാ​ഗ​ത്ത് നി​ന്നും വീ​ഴ്ച സം​ഭ​വി​ച്ച​താ​യി സെ​ക്ര​ട്ട​റി സ​മ്മ​തി​ച്ചു.​ തി​ങ്ക​ളാ​ഴ്ച അ​ടി​യ​ന്തി​ര ഭ​ര​ണ സ​മി​തി യോ​ഗം വി​ളി​ച്ചു കൂ​ട്ടി വി​ഷ​യം ച​ർ​ച്ച ചെ​യ്ത് പ്ര​ശ്ന പ​രി​ഹാ​രം കാ​ണാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി.

പ​രാ​തി​ക്കാ​രി​ക്ക് വീ​ടും സം​ര​ക്ഷ​ണ​വും ല​ഭ്യ​മാ​ക്കാ​മെ​ന്നും ഉ​റ​പ്പു ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്‌ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.​ പ​രാ​തി​ക്കു പ​രി​ഹാരം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്തി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സ​മ​ര​ക്കാ​ർ അ​റി​യി​ച്ചു. കോ​ൺ​ഗ്ര​സ് കൊ​റ്റ​ങ്ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കോ​ണി​ൽ, മ​നു സോ​മ​ൻ, അ​നൂ​പ് ആ​ന്‍റണി, ശു​ഹൈ​ബ് മേ​ക്കോ​ൺ, സെ​യ്ത്, നൗ​ഷാ​ദ്, ബാ​സി​ത് മാ​മൂ​ട്, ഗെ​ഗു​ൽ, നി​ഥി​ൻ പേ​ര​യം, മാ​ർ​ക്ക് വോ ​ജോ​ർ​ജ്, വി​പി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.