കാ​പ്പാ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു
Saturday, May 21, 2022 11:53 PM IST
കൊല്ലം: മ​യ​ക്ക്മ​രു​ന്ന് വ്യാ​പാ​രം, കൊ​ല​പാ​ത​ക ശ്ര​മം, ത​ട്ടി​കൊ​ണ്ട ് പോ​ക​ൽ, സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞു​ള​ള ആ​ക്ര​മ​ണം, അ​ടി​പി​ടി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട കു​റ്റ​വാ​ളി​യെ കാ​പ്പാ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു.

ചി​റ​ക്ക​ര കാ​രം​കോ​ട് പ്ര​സാ​ദ് നി​വാ​സ് വീ​ട്ടി​ൽ അ​നൂ​പ് (29) ആണ് കാ​പ്പാ പ്ര​കാ​രം പി​ടി​യി​ലാ​യ​ത്. ചാ​ത്ത​ന്നൂ​ർ, കൊ​ല്ലം ഈ​സ്റ്റ് എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി മ​യ​ക്ക്മ​രു​ന്ന് കേ​സു​ക​ളി​ലും കൊ​ല​പാ​ത​ക ശ്ര​മം അ​ട​ക്ക​മു​ള​ള അ​ടി​പി​ടി കേ​സു​ക​ളി​ലും കു​ട്ടി​ക​ൾ​ക്ക് മ​യ​ക്ക് മ​രു​ന്ന് വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച കേ​സു​ക​ളി​ലും ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് ഇ​യാ​ൾ.

ചാ​ത്ത​ന്നൂ​ർ എ​സ്എ​ൻ കോ​ളേ​ജി​ന് സ​മീ​പം വ​ച്ച് അ​ശോ​ക​ൻ എ​ന്ന​യാ​ളെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്, സ്റ്റാ​ൻ​ലി​ൻ എ​ന്ന​യാ​ളെ ത​ട്ടി​കൊ​ണ്ട ് പോ​യി ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച കേ​സ്, സ്കൂ​ൾ, കേ​ളേ​ജ് വി​ദ്യാ​ർ​ഥിക​ൾ​ക്ക് വി​ൽ​പന​യ്ക്കാ​യി കൊ​ണ്ടു വ​ന്ന ഒ​രു കി​ലോ നൂ​റ്റി​മു​പ്പ​ത്തി​യ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വു​മാ​യി കോ​ളേ​ജ് ജം​ഗ്ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നും പി​ടി​യി​ലാ​യ കേ​സ് തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ നി​ല​വി​ലു​ണ്ട്.

നി​ര​ന്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി​ല്ലാ ക​ള​ക്ട​ർക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ക​രു​ത​ൽ ത​ട​ങ്ക​ൽ ഉ​ത്ത​ര​വു​ണ്ടായ​ത്്. ചാ​ത്ത​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ജ​സ്റ്റി​ൻ ജോ​ണ്‍, എ​സ്ഐ ആ​ശ​ആ വി ​രേ​ഖ, സു​നി​ൽ, സിപിഒമാ​രാ​യ ര​ഞ്ജി​ത്ത്, ദി​നേ​ശ്, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.