പ​ഠ​ന ഗ​വേ​ഷ​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, May 21, 2022 11:52 PM IST
ശാ​സ്താം​കോ​ട്ട: പ്ര​വാ​ച​ക​രു​ടെ തി​രു​ച​ര്യ ക​ൾ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കാ​നും സ​ഹ​ജീ​വി​ക​ൾ​ക്കി​ട​യി​ൽ സ്നേ​ഹം പു​ല​ർ​ത്തി സ​മാ​ധാ​ന ജീ​വി​തം എം ​നാ​യി​ക്കു​വാ​നും പ്ര​മു​ഖ അ​ന്താ​രാ​ഷ്ട്ര പ​ണ്ഡി​ത​നും ബ​ഗ്ദാ​ദി​ലെ ശൈ​ഖ് ജീ​ലാ​നി മ​സ്ജി​ദ് ചീ​ഫ് ഇ​മാ​മു​മാ​യ ശൈ​ഖ് അ​ന​സ് മു​ഹ്മൂ​ദ് ഖ​ല​ഫ് ഉ​ദ്ബോ​ധി​പ്പി​ച്ചു.

ഐസിഎ​സിൽ ​ന​ട​ന്ന ഹാ​ശി​മി ബി​രു​ദ​ദാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഹ​ദീ​സ് പ​ഠ​ന ഗ​വേ​ഷ​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​യ്യി​ദ് ഖ​ലീ​ൽ ത​ങ്ങ​ൾ ഹാ​ശി​മി പ്രാ​ർ​ഥന ന​ട​ത്തി. ഐസിഎ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​ബാ​ദ്ഷ സ​ഖാ​ഫി അ​ധ്യക്ഷത വ​ഹി​ച്ചു. സ​യ്യി​ദ് പി ​എം എ​സ് ത​ങ്ങ​ൾ വ​ടു​ത​ല 147 ഹാ​ശി​മി ബി​രു​ദ​ധാ​രി​ക​ൾ​ക്ക് സ്ഥാ​ന വ​സ്ത്രം വി​ത​ര​ണം ചെ​യ്തു. ഹാ​ഫി​സ് സ്വാ​ദി​ഖ് ഫാ​ളി​ലി ന​ബി​കീ​ർ​ത്ത​നം ന​ട​ത്തി. എം ​എ അ​ബ്ദു റ​ഷീ​ദ് മ​ദ​നി, ഹു​സൈ​ൻ സ​ഖാ​ഫി ബീ​മാ​പ​ള്ളി, ഹാ​ഫി​സ് അ​ബ്ദു​ൽ മാ​ലി​ക് സ​ഖാ​ഫി, എം ​എ അ​സീ​സ് വെ​ളു​ത്ത മ​ണ​ൽ, പി ​എ ഖാ​ജ, എ​സ് നൗ​ഫ​ൽ ബാ​ഖ​വി, എ​സ് അ​ഷ്റ​ഫ് സ​ഖാ​ഫി, എ ​റ​ഷീ​ദ് പ്ര​സം​ഗി​ച്ചു.

നാ​ളെ നാ​ലി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ആ​ൾ ഇ​ന്ത്യ ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ ​പി അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ 147 യു​വ പ​ണ്ഡി​ത​ന്മാ​ർ​ക്ക് ഹാ​ശി​മി ബി​രു​ദം ന​ൽ​കും.