സ്‌​പോ​ർട്‌​സ് ഹ​ബ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, May 21, 2022 11:52 PM IST
ച​വ​റ: താ​ലൂ​ക്കി​ലെ ഏ​റ്റ​വും വ​ലി​യ സ്‌​പോ​ര്‍​ട്‌​സ് ഹ​ബ് കു​റ്റി​വ​ട്ടം പ​ന​യ​ന്നാ​ര്‍​ക്കാ​വി​ല്‍ ഇ​ന്ന് തു​റ​ക്കും. പ​ന​യ​ന്നാ​ര്‍​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വൈ​കു​ന്നേ​രം 5.30ന് ക്ല​ബ് വാ​മോ​സ് എ​ന്ന പേ​രി​ട്ടി​രി​ക്കു​ന്ന സോ​പ​ര്‍​ട്‌​സ് ഹ​ബ് സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എം ​എ​ൽ എ ​നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും. ജി​ല്ല​യി​ലെ ആ​കെ കാ​യി​ക​മേ​ഖ​ല​യു​ടെ ഉ​ന്ന​മ​ന​ത്തി​ന് ഉ​ത​കു​ന്ന രീ​തി​യി​ലാ​ണ് ക്ല​ബാ​യി വാ​മോ​സ് പ്ര​വ​ര്‍​ത്തി​ക്കു​ക.

കാ​യി​ക പ്രേ​മി​ക​ള്‍​ക്കാ​യി ട​ര്‍​ഫ് ഫു​ട്‌​ബോ​ള്‍, ക്രി​ക്ക​റ്റ്, ക്രി​ക്ക​റ്റ് നെ​റ്റ് പ്രാ​ക്ടീ​സ് എ​ന്നി​വ​യ്ക്കു​ള്ള സൗ​ക​ര്യ​ത്തി​നൊ​പ്പം ഫു​ട്‌​ബോ​ള്‍, ക്രി​ക്ക​റ്റ്, ക​രാ​ട്ടെ എ​ന്നി​വ​യ്ക്കാ​യി അ​ക്കാ​ഡ​മി​ക​ളും പ്ര​വ​ര്‍​ത്തി​ക്കും. കൂ​ടാ​തെ മെ​ഡി​റ്റേ​ഷ​ന്‍ ക്ലാ​സു​ക​ളും ന​ട​ക്കും. ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ താ​ര​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം. കേ​ര​ളം ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം നേ​ടി​യ​പ്പോ​ള്‍ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്ന കൊ​ല്ലം ജി​ല്ല​യി​ലെ താ​ര​ങ്ങ​ള്‍ ന​ജു​മു​ദീ​ന്‍, ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍, ടൈ​റ്റ​സ് കു​ര്യ​ന്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​കു​ന്നേ​രം 6.30ന് ​കേ​ര​ളാ പോ​ലീ​സി​ന്‍റേ​യും തി​രു​വ​ന​ന്ത​പു​രം ടൈ​റ്റാ​നി​യ​ത്തി​ന്‍റേ​യും താ​ര​ങ്ങ​ള്‍ അ​ണി​നി​ര​ക്കു​ന്ന ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​വും ന​ട​ക്കും. ദേ​ശീ​യ താ​ര​ങ്ങ​ളാ​യ ജോ​പോ​ള്‍ അ​ഞ്ചേ​രി, വി ​പി ഷാ​ജി, അ​ജ​യ​ന്‍, മാ​ത്യൂ വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ ദേ​ശീ​യ താ​ര​ങ്ങ​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.