കെ​ഇആ​ർ ഭേദ​ഗ​തി വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ലം​ഘ​നമെന്ന്
Saturday, May 21, 2022 11:52 PM IST
കൊ​ല്ലം: കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന ഭേ​ദ​ഗ​തി​ക​ൾ പൊ​തു​വി​ദ്യാ​സ​ത്തെ ത​ക​ർ​ക്കു​ന്ന​താ​ണെ​ന്നും മാ​നേ​ജ​ർ​മാ​രു​ടെ അ​വ​കാ​ശ​ത്തെ ക​വ​ർ​ന്നെ​ടു​ക്കു​ന്ന​താ​ണെ​ന്നും ഇ​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെന്നും പ്രൈ​വ​റ്റ് സ്കൂ​ൾ (എ​യ്ഡ​ഡ്) മാ​നേ​ജേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മ​ിറ്റി.

​വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണി​ത്. സ്കൂ​ൾ തു​റ​ക്കു​മ്പോ​ൾ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​തെ ഇ​ത് ഒ​ക്ടോ​ബ​റി​ൽ മ​തി​യെ​ന്ന​ത് വി​ദ്യാ​ർ​ഥിക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ടി​ൻ ഷീ​റ്റ് മേ​ൽ​ക്കൂ​ര​ക​ൾ മാ​റ്റു​ന്ന​തി​ന് സ​മ​യം നീ​ട്ടി ന​ൽ​ക​ണ​മെ​ന്നും കൊ​ല്ലം പ​ബ്ലി​ക്ക് ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന ജി​ല്ലാ മാ​നേ​ജേ​ഴ്സ് മീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

കെപിഎ​സ്​എംഎ സം​സ്ഥാ​ന ജ​നറൽ സെ​ക​ട്ട​റി മ​ണി കൊ​ല്ലം മാ​നേ​ജേ​ഴ്സ് മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ല്ല​ട ഗി​രീ​ഷ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​നറൽ സെ​ക്ര​ട്ട​റി വി.​വി.​ഉ​ല്ലാ​സ് രാ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യ മ​ഠ​ത്തി​ൽ ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, എ​ച്ച്. അ​ബ്ദു​ൾ ഷെ​രീ​ഫ്, ജി.​മു​ര​ളീ​കൃ​ഷ്ണ​ൻ, അ​നി​ൽ ത​ടി​ക്കാ​ട്, എ.​എ​ൽ.​ഷി​ഹാ​ബു​ദീ​ൻ, കെ.​ബി.​ല​ക്ഷ്മി കൃ​ഷ്ണ, എ.​കൃ​ഷ്ണ​വേ​ണി, വി.​സു​ധീ​ഷ് ടി.​സി.​എ​സ്.​മ​ണി, പി.​ത​ങ്ക​ച്ച​ൻ, ജി. ​മ​നോ​ഹ​ര​ൻ നാ​യ​ർ, മാ​മ്മ​ൻ തോ​മ​സ്, അ​രു​ൺ​ശ​ങ്ക​ർ, വി.​കെ.​രാ​ജീ​വ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.