ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ൾ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു
Friday, May 20, 2022 11:26 PM IST
ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ പാ​ത​യി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തി കു​ഴി​ക​ൾ. ഈ ​കു​ഴി​ക​ൾ വാ​ഹ​ന​ങ്ങ​ളെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ത്തു​ന്നു. കു​ഴി​ക​ളി​ൽ മ​ഴ വെ​ള്ളം കെ​ട്ടി നി​ന്ന് കു​ഴി​യു​ടെ ആ​ഴം അ​റി​യാ​തെ അ​തി​ൽ പ​തി​ക്കു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തി​ൽ കൂ​ടു​ത​ലും. കു​ഴി ക​ണ്ട് വെ​ട്ടി തി​രി​യ്ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു .
കൊ​ട്ടി​യം​ മു​ത​ൽ പാ​രി​പ്പ​ള്ളി വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ലാ​ണ് നി​ര​വ​ധി ചെ​റു​കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്. മ​ഴ​യും വെ​ളി​ച്ച​മി​ല്ലാ​യ്മ​യും മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക്‌ കു​ഴി​ക​ൾ കാ​ണാ​ൻ ക​ഴി​യാ​തെ പോ​കു​ക​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​ണ്.
ദേ​ശീ​യ​പാ​ത​യു​ടെ മ​ധ്യ ഭാ​ഗ​ത്താ​യി​ട്ടു​ള്ള കു​ഴി​ക​ൾ മൂ​ലം അ​പ​ക​ടം തു​ട​ർ​ക​ഥ​യാ​യി മാ​റു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​ല​യി​ട​ത്തും അ​പ​ക​ട​മേ​ഖ​ല​യി​ലാ​ണ് ഈ ​കു​ഴി​ക​ൾ ഉ​ള്ള​ത്. കൂ​ടാ​തെ ത​ട്ടാ​മ​ല മു​ത​ൽ എആ​ർ ക്യാ​മ്പ് വ​രെ വൈ​ദ്യു​തി കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യെ​ടു​ത്ത കു​ഴി​ക​ൾ മ​ണ്ണി​ട്ട് നി​ക​ത്തി ടാ​റി​ടാ​തെ കി​ട​ക്കു​ന്ന​തും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്.