കു​ട നി​ർ​മാ​ണ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Friday, May 20, 2022 11:26 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​ഖി​ല ഭാ​ര​തീ​യ പൂ​ര്‍​വ്വ സൈ​നി​ക സേ​വാ പ​രി​ഷ​ത്തി​ന്‍റെ മാ​തൃ​വി​ഭാ​ഗ​മാ​യ സൈ​ന്യ മാ​തൃ ശ​ക്തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​നി​ത​ക​ള്‍​ക്കാ​യി കു​ട നി​ര്‍​മാ​ണ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
അ​ഖി​ല ഭാ​ര​തീ​യ പൂ​ര്‍​വ്വ സൈ​നി​ക സേ​വാ പ​രി​ഷ​ത്ത് സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മ​ധു വ​ട്ട​വി​ള പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സൈ​ന്യ മാ​തൃ ശ​ക്തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രേ​ഖ മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​ത​ക​ളെ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്‌​സു​ക​ളി​ലൂ​ടെ സ്വ​യം​പ​ര്യാ​പ്ത​ത​യി​ല്‍ എ​ത്തി​ക്കു​ക എ​ന്ന ക​ര്‍​മ ​പ​ദ്ധ​തി​യാ​ണ് സം​ഘ​ട​ന ഈ ​വ​ര്‍​ഷം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് മ​ധു വ​ട്ട​വി​ള പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മൈ​ലം വാ​സു​ദേ​വ​ന്‍ പി​ള്ള മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ര്‍​ക്ക​ന്നൂ​ര്‍ അ​ശോ​ക് കു​മാ​ര്‍, അ​ജ​യ​ന്‍ നാ​യ​ര്‍, വി​ജ​യ​ല​ക്ഷ്മി, പ്ര​തി​ഭ വാ​സു​ദേ​വ​ന്‍, ഇ​ഞ്ച​ക്കാ​ട് വാ​സു​ദേ​വ​ന്‍ പി​ള്ള, ശ്രീ​പ്ര​കാ​ശ്, അ​ജ​യ​കു​മാ​ര്‍.​എ​സ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.