മെ​ഡി​സെ​പ്പ് സം​സ്ഥാ​ന ഇ​ൻ​ഷു​റ​ൻ​സ് വ​കു​പ്പ് വ​ഴി ന​ട​പ്പി​ലാ​ക്ക​ണം
Friday, May 20, 2022 11:26 PM IST
കൊല്ലം: അ​ധ്യാ​പ​ക​ർ​ക്കും, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും,അ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും, പെ​ൻ​ഷ​ൻ കാ​ർ​ക്കും വേ​ണ്ടി​യു​ള്ള ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യാ​യ മെ​ഡി​സെ​പ്പ്, സ​ർ​ക്കാ​രി​ന്‍റെ ഇ​ൻ​ഷു​റ​ൻ​സ് വ​കു​പ്പ് വ​ഴി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് കേ​ര​ളാ സ്റ്റേ​റ്റ് സ്കൂ​ൾ ടീ​ച്ചേ​ർ​സ് ഫ്ര​ണ്ട് റ​വ​ന്യൂ ജി​ല്ലാ സ​മ്മേ​ള​നം സ​ർ​ക്കാ​റി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.​
കൊ​ട്ടാ​ര​ക്ക​ര ഇ​റ്റ് ആ​ൻ​ഡ് ഡ്രി​ങ്ക് ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം കേ​ര​ള കോ​ൺ​ഗ്ര​സ്‌ (എം)​ജി​ല്ലാ പ്ര​സി​ഡ​ന്‍റ്്‌ വ​ഴു​താ​ന​ത്ത് ബാ​ല​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു . ജി​ല്ലാ പ്ര​സി​ഡന്‍റ്‌ ജേ​ക്ക​ബ്ബ് പി ​എ​ബ്ര​ഹാം അധ്യക്ഷത വഹിച്ചു. കെ. ​എ​സ്എ​സ് റ്റിഎ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്‌ ട്ടോ​ബി​ൻ.​കെ. അ​ല​ക്സ്‌ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി ​രാ​ധ​കൃ​ഷ്ണ​കു​റു​പ്, ജോ​ർ​ജ്കുട്ടി​ജേ​ക്ക​ബ്, പോ​രു​വ​ഴി​ബാ​ല​ച​ന്ദ്ര​ൻ, അ​രു​ൺ​ര​ഘു, സ​ജി​ജോ ​ൺ​കു​റ്റി​യി​ൽ, ജോ​ൺ.​പി. ക​രി​ക്കം,സി​നോ​ലി​ൻ. ജെ ​ജ​യ​ന്ദി​ശ്രീ​കു​മാ​ർ, സീ​ന എ​ന്നി​വ​ർ പ്രസംഗിച്ചു.