സ​മ്പൂ​ര്‍​ണ്ണ ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​ത : അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്ത് ത​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം
Friday, May 20, 2022 11:26 PM IST
അ​ഞ്ച​ല്‍ : ജി​ല്ല​യെ സ​മ്പൂ​ര്‍​ണ്ണ ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​ത ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്തി​ലും തു​ട​ക്ക​മാ​യി.
അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്ത് ത​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നൂ​റു​ക​ണ​ക്കി​നു​പേ​ര്‍ പ​ങ്കെ​ടു​ത്ത വി​ളം​ബ​ര റാ​ലി​യോ​ടെ​യാ​ണ് തു​ട​ക്ക​മാ​യ​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ നി​ന്നും ആ​രം​ഭി​ച്ച വി​ളം​ബ​ര റാ​ലി അ​ഞ്ച​ല്‍ മാ​ര്‍​ക്ക​റ്റ് ക​വ​ല​യി​ല്‍ സ​മാ​പി​ച്ച​പ്പോ​ള്‍ ന​ട​ന്ന യോ​ഗം സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ് ജ​യ​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മ്പൂ​ര്‍​ണ്ണ ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​ത ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ക്കാ​ന്‍ പോ​കു​ന്ന കൊ​ല്ലം ഇ​തി​നും മു​മ്പും രാ​ജ്യ​ത്തി​ന്‌ മാ​തൃ​ക​യാ​യി രാ​ജ്യ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റും വി​ധം നി​ര​വ​ധി നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ചി​ട്ടു​ണ്ട്. ഇ​നി​യും കൂ​ടു​ത​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​വാ​ന്‍ ന​മു​ക്ക് ക​ഴി​യു​മെ​ന്നും ജ​യ​മോ​ഹ​ന്‍ പ​റ​ഞ്ഞു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ് ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​നി ബാ​ബു സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ ​ഷാ​ജി, അം​ബി​കാ കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മാ​യാ​കു​മാ​രി, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ള്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍, സാ​മൂ​ഹി​ക സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ക​ര്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള നി​ര​വ​ധി​യാ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു.