കെ​എ​സ്ആ​ർടി​സിയു​ടെ ദീ​ർ​ഘദൂ​ര സ​ർ​വീ​സു​ക​ൾ സ്വി​ഫ്റ്റി​ലേക്ക് മാ​റ്റി തു​ട​ങ്ങി
Friday, May 20, 2022 11:19 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ - ​സ്വി​ഫ്റ്റി​ന് ദീ​ർ​ഘ ദൂ​ര സ​ർ​വീ​സ് ന​ട​ത്താ​ൻ 700 ബ​സു​ക​ൾ വാ​ങ്ങാ​ൻ കി​ഫ്ബി ​മു​ഖേ​ന സാ​മ്പ​ത്തി​കം ല​ഭ്യ​മാ​ക്കു​മെ​ന്ന തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ കെഎ​സ് ആ​ർടി​സിയി​ൽ കെ - ​സ്വി​ഫ്റ്റി​ന്‍റെ ക​ട​ന്നു​ക​യ​റ്റം തു​ട​ങ്ങി. കെ ​എ​സ് ആ​ർ​ടി​സി​യു​ടെ അ​ഭി​മാ​ന സ​ർ​വീ​സു​ക​ളും ലാ​ഭ​ക​ര​മാ​യ സ​ർ​വീ​സു​ക​ളും കെ-​സ്വി​ഫ്റ്റി​ന് വി​ട്ടു കൊ​ടു​ക്കേ​ണ്ടി​വ​രും. കെ​എ​സ്ആ​ർടി​സി ഡി​പ്പോ അ​ധി​കൃ​ത​ർ​ത​ന്നെ കെ ​സ്വീ​ഫ്റ്റ്‌ സ​ർ​വീ​സു​ക​ളും ഓ​പ്പ​റേ​റ്റ് ചെ​യ്യേ​ണ്ടി​വ​രും.
കെ ​എ​സ് ആ​ർ​ടി​സി നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന നാ​ല് ഡി​പ്പോ​ക​ളി​ൽ നി​ന്നു​ള്ള ബം​ഗ​ള​രു സ​ർ​വീ​സു​ക​ളാ​ണ് കെ - ​സ്വി​ഫ്റ്റി​ന് കൈ​മാ​റാ​ൻ കെ - ​സ്വി​ഫ്റ്റി​ന്‍റെ സ്പെ​ഷ്യ​ൽ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്നത്.
പ​യ്യ​ന്നൂ​ർ, തൃ​ശൂ​ർ ഡി​പ്പോ​യി​ൽ നി​ന്നും ഗു​ഡ​ല്ലൂ​ർ വ​ഴി, മൂ​ന്നാ​ർ, കോ​ഴി​ക്കോ​ട് എ​ന്നീ ഡി​പ്പോ​ക​ളി​ലെ ബം​ഗ​ളു​രു സ​ർ​വീ​സു​ക​ളാ​ണ് ആ​ദ്യ​മാ​യി കെ - ​സ്വീ​ഫ്റ്റ് കൈ​യ​ട​ക്കു​ന്ന​ത്. ഒ​രു ബ​സി​ന് ര​ണ്ടു വീ​തം ​പ്ര​ത്യേ​കം ഇ​ടി​എം, പ്ര​ത്യേ​കം സ്ക്രോ​ൾ ബു​ക്ക്, പ്ര​ത്യേ​കം ലോ​ഗ് ഷീ​റ്റ്, പ്ര​ത്യേ​കം വേ ​ബി​ല്ല് എ​ന്നി​വ​യും ഡി​പ്പോ അ​ധി​കൃ​ത​ർ ത​യാ​റാ​ക്കി ന​ല്ക​ണം. ഓ​ൺ​ലൈ​ൻ റി​സ​ർ​വ്വേ​ഷ​ൻ ഉ​റ​പ്പാ​ക്കേ​ണ്ട​തും യൂ​ണി​റ്റ് അ​ധി​കൃ​ത​രു​ടെ ചു​മ​ത​ല​യാ​ണ്. സ​ർ​വീ​സ് കൃ​ത്യ​മാ​യി ന​ട​ത്തു​ക​യും വേ​ണം.
കെ - ​സി​ഫ്റ്റ് എ​ഴു​ന്നൂ​റോ​ളം ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്. ബ​സു​ക​ൾ എ​ത്തു​ന്ന മു​റ​യ്ക്ക് ഇ​താ​രം​ഭി​ക്കും. നി​ല​വി​ൽ കെഎ​സ്ആ​ർടി ​സിയ്ക്ക് ​പെ​ർ​മി​റ്റു​ള്ള ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ളാ​ണ് കെ - ​സ്വി​ഫ്റ്റി​ന് കൈ​മാ​റേ​ണ്ടി വ​രി​ക. ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ൾ ന​ഷ്ട​മാ​യാ​ൽ കെഎ​സ്ആ​ർടി​സിയു​ടെ വ​രു​മാ​നം​കു​ത്ത​നെ നി​ലം പ​തി​ക്കും. ഇ​പ്പോ​ൾ​ത​ന്നെ പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ​കെ​എ​സ്ആ​ർ​ടി​സി അ​തോ​ടെ നി​ലം പ​തി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്. കെ ​എ​സ് ആ​ർ ടി ​സി​യെ ത​ക​ർ​ക്കു​ന്ന കെ-​സ്വി​ഫ്റ്റി​ന്‍റെ സ​ർ​വീ​സു​ക​ൾ ന​ട​ത്താ​നും കെ​എ​സ്ആ​ർടി​സി അ​ധി​കൃ​ത​ർക്കാ​ണ് ഉ​ത്ത​ര​വാ​ദി​ത്വം ന​ല്കിയി​രി​ക്കു​ന്ന​ത് എ​ന്ന തും ​വി​രോ​ധാ​ഭാ​സ​മാ​ണ്.