കൺവൻഷനും ഓർമപ്പെരുന്നാളും നാളെ മുതൽ
Friday, May 20, 2022 11:19 PM IST
പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​രം സെന്‍റ​ർ ഓ​ർ​ത്ത​ഡോ​ക്സ് ക​ൺ​വ​ൻ​ഷ​നും ഓ​ർ​മ പെ​രു​ന്നാ​ളി​നും നാ​ളെ തു​ട​ക്ക​മാ​കും. അ​ടൂ​ർ ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​ന​ത്തി​ൽ പെ​ട്ട പ​ത്ത​നാ​പു​രം മേ​ഖ​ല​യി​ലു​ള്ള 15 ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന സെന്‍റ​ർ ക​ൺ​വ​ൻ​ഷ​ന്‍റെ 25-ാമ​ത് വാ​ർ​ഷി​ക​വും, ദി​ദി​മോ​സ് പ്ര​ഥ​മ​ൻ വ​ലി​യ ബാ​വാ​യു​ടെ എ​ട്ടാ​മ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ളും പ​ത്ത​നാ​പു​രം മൗ​ണ്ട് താ​ബോ​ർ ദ​യ​റാ ചാ​പ്പ​ലി​ൽ ആ​ണ് ന​ട​ക്കു​ന്ന​ത്.
നാളെ വൈ​കുന്നേരം 5.30ന് ​സ​ന്ധ്യ ന​മ​സ്കാ​രം, 6.15ന് ​ഗാ​ന​ശു​ശ്രൂ​ഷ, 6.45ന് ​ഡോ ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഡോ. ​യാ​ക്കൂ​ബ് മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാത്രി 7.30​ന് ഫാ ​മോ​ഹ​ൻ ജോ​സ​ഫ് വ​ച​ന ശു​ശ്രൂ​ഷ ന​ട​ത്തും.
23​ന് ഫാ ​ബ്രി​ൻ​സ് അ​ല​ക്സ്‌ മാ​ത്യു​വും 24ന് ​ഫാ ജേ​ക്ക​ബ് മാ​ത്യു​വും 25ന് ​ഫാ ഡോ ​നൈ​നാ​ൻ വി ​ജോ​ർ​ജും പ്ര​സം​ഗി​ക്കും. 25​ന് ഡോ ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും. 26,27 തീ​യ​തി​ക​ളി​ലാ​യി പ​രി​ശു​ദ്ധ ദി​ദി​മോ​സ് പ്ര​ഥ​മ​ൻ വ​ലി​യ ബാ​വ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ന​ട​ക്കും.
26​ന് വൈ​കുന്നേരം നാ​ലി​ന് അ​ടൂ​ർ ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​ന യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​തു​വ​ൽ കു​രി​ശ​ടി​യി​ൽ നി​ന്നും പ​ദ​യാ​ത്ര ന​ട​ത്തും. അ​ഞ്ചി​ന് മാ​ർ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യു​ടെ ക​ല്ലു​ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് കു​രി​ശ​ടി​യി​ൽ നി​ന്നും റാ​സ ആ​രം​ഭി​ച്ച് ദ​യ​റാ​യി​ൽ സ​മാ​പി​ക്കും.
27​ന് രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തെ തു​ട​ർ​ന്ന് മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ പ്ര​ധാ​ന കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കു​മെ​ന്നു ഫാ.​കെ.എ. ​എ​ബ്ര​ഹാം, ഫാ.ബെ​ഞ്ച​മി​ൻ മാ​ത്ത​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​തോ​മ​സ് മാ​ത്യു, ഫാ ​ജേ​ക്ക​ബ് റോ​യ്, റെ​ജി മു​ണ്ട​കപ​ള്ളി​ൽ, സ്റ്റീ​ഫ​ൻ മ​ല്ലേ​ൽ, ഷി​നു പി ​ജോ​ൺ എ​ന്നി​വ​ർ അ​റി​യി​ച്ചു.

തെ​രു​വു നാ​ട​ക ര​ച​നാ മ​ത്സ​രം

കൊ​ട്ടാ​ര​ക്ക​ര: ക​ല​യ​പു​രം ആ​ശ്ര​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​രു​വു നാ​ട​ക ര​ച​നാ മ​ത്സ​രം ന​ട​ത്തു​ന്നു. മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും എ​തി​രെ ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന് ഉ​ത​കു​ന്ന​തും 20 മി​നു​ട്ടി​ൽ ക​വി​യാ​ത്ത​തും ആ​യി​രി​ക്ക​ണം ര​ച​ന​ക​ൾ.
വി​ജ​യി​ക​ൾ​ക്ക് 5000, 3000, 2000 എ​ന്നീ ക്ര​മ​ത്തി​ൽ ക്യാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. 25 വ​രെ ല​ഭി​ക്കു​ന്ന സ്ക്രി​പ്റ്റ് മ​ത്സ​ര​ത്തി​ൽ പ​രി​ഗ​ണി​ക്കും. സ്ക്രി​പ്റ്റു​ക​ൾ അ​യ​ക്കേ​ണ്ട ഇ​മെ​യി​ൽ - [email protected] കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9447798963 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.