ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​സ്ഥാ​ന നാ​ട​ക മ​ത്സ​രം കൊ​ല്ല​ത്ത്
Friday, May 20, 2022 11:19 PM IST
കൊ​ല്ലം: സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ സം​സ്ഥാ​ന​ത​ല നാ​ട​കോ​ത്സ​വം 24 മു​ത​ൽ 27 വ​രെ കൊ​ല്ലം സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. 14 നാ​ട​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.
24- ന് ​ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​ന് കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ന്‍റെ നൃ​ത്താ​വ​ത​ര​ണം, തു​ട​ർ​ന്ന് എം.​മു​കേ​ഷ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ, മു​ൻ എം​പി പി .​രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം 4:30 മു​ത​ൽ നാ​ട​ക മ​ത്സ​രം.
25-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ഗോ​പി​നാ​ഥ് കോ​ഴി​ക്കോ​ട്, ഷൈ​ല​ജ എ​ന്നി​വ​ർ നാ​ട​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​ഫ. റ്റി.​കെ.​ജി.​നാ​യ​ർ, പി.​വി.​കെ. പ​ന​യാ​ൽ, ഡോ. ​വ​ള്ളി​ക്കാ​വ് മോ​ഹ​ൻ​ദാ​സ്, പി.​ജെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്ര​ഫ.​ബി.​ശി​വ​ദാ​സ​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
26 - ന് ​ഉ​ച്ച ക​ഴി​ഞ്ഞ് 2.30 ന് ​ന​ട​ക്കു​ന്ന നാ​ട​ക പ്ര​ഭാ​ഷ​ണ​ത്തി​ൽ കെ.​വി. ശ്രീ​ജ, എം.​കെ. ര​മേ​ശ് കു​മാ​ർ, ഡോ.​കെ.​ബി. ശെ​ൽ​വ​മ​ണി, എം.​പി. ജ​യ​ൻ, എ.​എ​സ്. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
27 ന് ​ഉ​ച്ച ക​ഴി​ഞ്ഞ് 2.30 ന് ​ന​ട​ക്കു​ന്ന അ​ര​ങ്ങ് അ​ണ​യു​മ്പോ​ൾ ച​ട​ങ്ങ് സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ.​കെ.​വി.​കു​ഞ്ഞി കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
എം. ​നൗ​ഷാ​ദ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം. ​കെ.​ഡാ​നി​യേ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും. സം​വി​ധാ​യ​ക​ൻ മ​ധു​പാ​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു, മ​ന​യ​ത്ത് ച​ന്ദ്ര​ൻ, എ​ൻ. ഷ​ൺ​മു​ഖ​ദാ​സ്, വി.​കെ. മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ.​പി.​കെ.​ഗോ​പ​ൻ, ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം എ​സ്. നാ​സ​ർ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡന്‍റ് കെ.​ബി.​മു​ര​ളീ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി ഡി. ​സു​കേ​ശ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

അ​ഭി​മു​ഖം 31ന്
കൊല്ലം: ​കു​ള​ത്തൂ​പ്പു​ഴ സ​ര്‍​ക്കാ​ര്‍ ഐ​ടി​ഐ​യി​ല്‍ എം​പ്ലോ​യ​ബി​ലി​റ്റി സ്‌​കി​ല്‍ ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​റു​ടെ ഒ​ഴി​വി​ലേ​ക്ക് 31ന് ​അ​ഭി​മു​ഖം. ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ്സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക്: [email protected]