ഫീ​സി​ന് 90 ശ​ത​മാ​നം ഇ​ള​വ്
Friday, May 20, 2022 11:19 PM IST
കൊല്ലം: സ്്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 90 ശ​ത​മാ​നം സ​ര്‍​ക്കാ​ര്‍ സ്‌​കോ​ള​ര്‍​ഷി​പ്പ് ഏ​ര്‍​പ്പെ​ടു​ത്തി​യ പാ​ഠ്യ​പ​ദ്ധ​തി​യു​മാ​യി ച​വ​റ ഐ.​ഐ.​ഐ.​സി. മൂ​ന്ന് മാ​സം ദൈ​ര്‍​ഘ്യ​മു​ള്ള ഹൗ​സ് കീ​പ്പിം​ഗ് അ​ഡ്വാ​ന്‍​സ്ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സി​ന് എ​ട്ടാം ക്ലാ​സ് മാ​ത്ര​മാ​ണ് യോ​ഗ്യ​ത വേ​ണ്ട​ത്. 67000 രൂ​പ ഈ​ടാ​ക്കു​ന്ന കോ​ഴ്‌​സ് 6700 രൂ​പ​യ്ക്ക് പ​ഠി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. താ​മ​സ​സൗ​ക​ര്യം വേ​ണ്ടാ​ത്ത​വ​ര്‍​ക്ക് 6040 രൂ​പ ന​ല്‍​കി​യാ​ല്‍ മ​തി​യാ​കും.
കു​ടും​ബ​വാ​ര്‍​ഷി​ക വ​രു​മാ​നം അ​ഞ്ചു​ല​ക്ഷ​ത്തി​ല്‍ താ​ഴെ​യു​ള്ള സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍/​പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ര്‍​ഗ/​ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍, കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ജോ​ലി ന​ഷ്ട​മാ​യ​വ​ര്‍ (രേ​ഖ​ക​ള്‍ ഉ​ണ്ടാ​യി​രി​ക്ക​ണം), ഒ​രു ര​ക്ഷി​താ​വ് മാ​ത്ര​മു​ള്ള​വ​ര്‍, ദി​വ്യാം​ഗ​രു​ടെ അ​മ്മ​മാ​ര്‍, വി​ധ​വ, ഒ​രു പെ​ണ്‍​കു​ട്ടി മാ​ത്ര​മു​ള്ള അ​മ്മ​മാ​ര്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​ണ് ഫീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. ര​ജി​സ്‌​ട്രേ​ഷ​ന് - 8078980000. വെ​ബ്‌​സൈ​റ്റ് - [email protected]