തോ​പ്പി​ൽ​ക്ക​ട​വ് ബോ​ട്ട്ജെ​ട്ടി​യും പ​രി​സ​ര​വും മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി
Friday, May 20, 2022 11:19 PM IST
കൊ​ല്ലം : ജി​ല്ല​യു​ടെ ഭ​ര​ണ സി​രാ കേ​ന്ദ്ര​മാ​യ കള​ക്ട​റേ​റ്റി​നു സ​മീ​പം തോ​പ്പി​ൽ ക​ട​വി​ൽ ത​ക​ർ​ന്ന ബോ​ട്ട് ജെ​ട്ടി​യും പ​രി​സ​ര​വും മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ് ഈ ​ബോ​ട്ടു​ജെ​ട്ടി. രാ​പ്പ​ക​ൽ വ്യ​ത്യാ​സം ഇ​ല്ലാ​തെ ഇ​വി​ടം സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ​യും മ​ദ്യ​പാ​നി​ക​ളു​ടെ​യും താ​വ​ള​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

2008 - ൽ ​ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി പ​ണി ക​ഴി​പ്പി​ച്ച​താ​ണ് ബോ​ട്ടു​ജെ​ട്ടി. പ​ണി പൂ​ർ​ത്തി​ക​രി​ച്ച് ഉ​ത്ഘാ​ട​നം ചെ​യ്ത് ഏ​താ​നും മാ​സ​ങ്ങ​ൾ മാ​ത്രം ഇ​വി​ടെ യാ​ത്രാ ബോ​ട്ടു​ക​ൾ വ​ന്ന് പോ​യ​താ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വ​ഞ്ചി​പു​ഴ, പ്ലാ​വ​റ​ക്കാ​വ് , കു​രീ​പ്പു​ഴ എ​ന്നി സ്ഥ​ല​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ ബ​സി​ൽ ഏ​റെ ദൂ​രം സ​ഞ്ച​രി​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ പ​ക​രം അ​ശ്ര​യി​ച്ചി​രു​ന്ന​ത് ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ യാ​താ ബോ​ട്ടു​ക​ളെ​യാ​ണ്.

ഇ​തി​ൽ വ​ന്ന് കൊ​ല്ല​ത്ത് എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് തോ​പ്പി​ൽ ക​ട​വ് ബോ​ട്ട് ജെ​ട്ടി​യി​ൽ ഇ​റ​ങ്ങി​യാ​ൽ ന​ഗ​ര ഹൃ​ദ​യ​ത്തി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ൽ പെ​ടാ​തെ ക​ള​ക്ടേ​റ്റി​ലും മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും കാ​ൽ​ന​ട​യാ​യി പോ​കാ​മാ​യി​രു​ന്നു ഇ​ത് മു​ന്നി​ൽ ക​ണ്ടാ​ണ് ഇ​വി​ടെ ബോ​ട്ട് ജെ​ട്ടി സ്ഥാ​പി​ച്ച​ത് എ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ ഈ ​ജെ​ട്ടി​യു​ടെ അ​വ​സ്ഥ വ​ള​രെ പ​രി​താ​പ​ക​ര​മാ​ണ്. മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ട് ജെ​ട്ടി​യും കാ​യ​ൽ​തീ​ര​വും മൂ​ട​പെ​ട്ട നി​ല​യി​ലാ​ണ് കാ​യ​ലി​ൽ മാ​ലി​ന്യ​വും ചെ​ളി​യും അ​ടി​ഞ്ഞ് കൂ​ടി​യ​തി​നാ​ൽ യാ​ത്രാ ബോ​ട്ടു​ക​ൾ അ​ടു​പ്പി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.

അ​തി​നാ​ൽ കാ​യ​ലി​ൽ ഡ്ര​ഡ്ജിം​ഗ് ന​ട​ത്തി മ​ണ്ണ് നീ​ക്കം ചെ​യ്ത് യാ​ത്രാ ബോ​ട്ടു​ക​ൾ അ​ടു​പ്പി​ക്കു​ക​യും മാ​ലി​ന്യം കൊ​ണ്ട് കാ​ട്മൂ​ടി കി​ട​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ വി​ശ്ര​മ കേ​ന്ദ്ര​വും സം​ര​ക്ഷി​ച്ച് യാ​ത്രാ​ബോ​ട്ടു​ക​ൾ​ക്ക് ക​ട​ന്ന് പോ​കാ​ൻ പ​റ്റും വി​ധം ജ​ല​പാ​ത ഒ​രു​ക്ക​ണ​മെ​ന്നാ​ണ് പൊ​തു​വേ​യു​ള്ള ആ​വ​ശ്യം.