ആ​വേ​ശം വി​ത​റി കെ.ടി ചാ​ക്കോ ‌ ഫു​ട്ബോ​ൾ പ​രി​ശീ​ല​ന ക​ള​രി​യി​ലെ​ത്തി
Thursday, May 19, 2022 11:27 PM IST
കൊ​ട്ടാ​ര​ക്ക​ര: 2017-​ലെ ഇ​ന്‍​ഡ്യ​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഗോ​ള്‍​ഡ​ന്‍ മെ​ഡ​ല്‍ ജേ​താ​വും ഇ​ന്ത്യ ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗോ​ളി​യു​മാ​യ കെ.​റ്റി.​ചാ​ക്കോ കൊ​ട്ടാ​ര​ക്ക​ര മ​ഹാ​ത്മാ സ്പോ​ര്‍​ട്സ് അ​ക്കാ​ഡ​മി ന​ട​ത്തു​ന്ന ഫു​ട്ബോ​ല്‍ കോ​ച്ചിം​ഗ് ക്യാ​മ്പി​ല്‍ എ​ത്തി ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ള്‍ കു​ട്ടി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു. വ​ന്‍ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ക്യാ​മ്പി​ലെ കു​ട്ടി​ക​ളും മ​ഹാ​ത്മാ ഭാ​ര​വാ​ഹി​ക​ളും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളും വാ​ദ്യ​മേ​ള​ത്തോ​ടെ ചാ​ക്കോ​യെ സ്വീ​ക​രി​ച്ച​ത്. ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ളി​ല്‍ പ​റ​ക്കും ചാ​ക്കോ എ​ന്ന ഓ​മ​ന​പ്പേ​രി​ല്‍ അ​റി​ഞ്ഞി​രു​ന്ന കെ.​റ്റി ചാ​ക്കോ ജ​ന​മ​ന​സു​ക​ളി​ല്‍ ചി​ര​പ്ര​തി​ഷ്ഠ നേ​ടി​യ താ​ര​മാ​യി​രു​ന്നു​വെ​ന്ന് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എ.​ഷാ​ജു പ​റ​ഞ്ഞു. മ​ഹാ​ത്മാ പ്ര​സി​ഡ​ന്‍റ് പി.​ഹ​രി​കു​മാ​ര്‍ അ​ധ്യക്ഷ​ത വ​ഹി​ച്ചു.
മ​ഹാ​ത്മ​യ​ക്ക് വേ​ണ്ടി മു​ന്‍ കേ​ര​ളാ ക്യാ​പ്റ്റ​ന്‍ കു​രി​കേ​ശ് മാ​ത്യു ചാ​ക്കോ​യെ പൊ​ന്നാ​ട അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. മ​ഹാ​ത്മാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി.​റോ​യി അ​ദ്ദേ​ഹ​ത്തി​ന് സ്നേ​ഹോ​പ​ഹാ​രം ന​ല്‍​കി. ഒ​രു സാ​ധാ​ര​ണ ഗ്രാ​മ​ത്തി​ല്‍ നി​ന്നും ക​ട​ന്നു​വ​ന്ന് ഇ​ന്ത്യ​യി​ലെ ഒ​ന്നാം ന​മ്പ​ര്‍ ഗോ​ളി​യാ​വാ​ന്‍ ത​നി​ക്ക് ക​ഴി​ഞ്ഞെ​ത് ചെ​റു​പ്പ​ത്തി​ല്‍ ല​ഭി​ച്ച പ​രി​ശീ​ല​ന​മാ​ണെ​ന്ന് ചാ​ക്കോ പ​റ​ഞ്ഞു. ഇ​ത്ത​രം പ​രി​ശീ​ല​നം ല​ഭി​ക്കു​ന്ന നി​ങ്ങ​ള്‍​ക്ക് തീ​ര്‍​ച്ച​യാ​യും ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ത്ത​രം സൗ​ക​ര്യ​ങ്ങ​ള്‍ ചെ​യ്തു കൊ​ടു​ക്കു​ന്ന മ​ഹാ​ത്മ​യേ​യും ഏ​റ്റ​വും ന​ല്ല കോ​ച്ചിം​ഗ് കൊ​ടു​ക്കാ​ന്‍ മന​സ് കാ​ട്ടി​യ കു​രി​കേ​ശ് മാ​ത്യു​വി​നേ​യും പ്ര​ഗ​ത്ഭ കോ​ച്ച് സു​നി​ലി​നേ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.
ത​ന്‍റെ സീ​നി​യ​ര്‍ താ​രം കു​രി​കേ​ശ് മാ​ത്യു​വി​നോ​ടൊ​പ്പ​വും ത​ന്‍റെ കൂ​ടി കോ​ച്ചാ​യി​രു​ന്ന സു​നി​ലി​നോ​ടും ഒ​പ്പം ഒ​രു പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ ക​ഴി​ഞ്ഞ​തും വ​ലി​യ ഭാ​ഗ്യ​മാ​യി കാ​ണു​ന്നു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കു​ട്ടി​ക​ളു​ടെ പ​ല സം​ശ​യ​ങ്ങ​ള്‍​ക്കും അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​ഞ്ഞു. ക​ഠി​നാ​ധ്വാ​ന​വും അ​ച്ച​ട​ക്ക​വും ഉ​ള്ള​വ​രാ​യി മാ​റാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ നി​ങ്ങ​ലു​ടെ ഭാ​വി ശോ​ഭ​ന​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം കു​ട്ടി​ക​ളെ ഉ​പ​ദേ​ശി​ച്ചു. ഒ​രു നി​മി​ഷം ഗോ​ള്‍​കീ​പ്പ​റാ​യി മാ​റി​യ ചാ​ക്കോ മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ അ​ടി​ച്ച ഷോ​ട്ട് ഡൈ​വ് ചെ​യ്തു​കൊ​ണ്ട് ത​ട​ഞ്ഞ​ത് കു​ട്ടി​ക​ള്‍​ക്ക് വ​ന്‍ ആ​വേ​ശം ന​ൽ​കി. ക്യാ​മ്പി​ലെ ഗോ​ള്‍​കീ​പ്പ​ര്‍​മാ​രി​ല്‍ മി​ക​വ് തെ​ളി​യി​ച്ച താ​രം ഫൈ​സ​ലി​ന് ത​ന്‍റെ അ​ക്കാ​ഡ​മി​യു​ടെ പേ​രി​ലു​ള്ള ജേ​ഴ്സി സ​മ്മാ​നി​ച്ചു. ദേ​ശീ​യ ത​ല​ത്തി​ല്‍ സ്കൂ​ള്‍ ക​ലാ​മേ​ള​യി​ല്‍ താ​യ​മ്പ​ക​യി​ല്‍ സ്വ​ര്‍​ണ മെ​ഡ​ല്‍ ക​ര​സ്ഥ​മാ​ക്കി​യ പ​ള്ളി​ക്ക​ല്‍ സൂ​ര​ജി​നെ ചെ​യ​ര്‍​മാ​ന്‍ എ.​ഷാ​ജു പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
മ​ഹാ​ത്മാ ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍, കോ​ശി.​കെ.​ജോ​ണ്‍, കെ.​ജി.​റോ​യി, വ​ര്‍​ഗീ​സ് പ​ണി​ക്കാ​ര്‍, ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ പ്ര​തി​നി​ധി അ​യൂ​ബ് ഖാ​ന്‍, മ​ഹാ​ത്മാ ലൈ​ബ്രേ​റി​യ​ന്‍ സു​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.