ബാ​ങ്കി​ന്‍റെ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ആ​ഘോ​ഷ​മാ​യി
Thursday, May 19, 2022 11:27 PM IST
ചാ​ത്ത​ന്നൂ​ർ: ന​ട​യ്ക്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ആ​ഘോ​ഷ​മാ​ക്കി ബാ​ങ്ക് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും. പ​ച്ച​ക്ക​റി​യു​ടെ വി​ള​വെ​ടു​പ്പ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​ഗ​ണേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബാ​ങ്കി​ന് വേ​ണ്ടി നി​ർ​മ്മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ മ​ട്ടു​പ്പാ​വി​ലാ​ണ് കൃ​ഷി ന​ട​ത്തി​യ​ത്. 2000 ത്തോ​ളം ച​തു​ര​ശ്ര അ​ടി സ്ഥ​ല​ത്ത് പ​യ​ർ, വെ​ണ്ട, ചീ​ര, വ​ഴു​ത​ന, ത​ക്കാ​ളി, മു​ള​ക് തു​ട​ങ്ങി​യ​വ​യാ​ണ് കൃ​ഷി ചെ​യ്ത​ത്.
വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി എ​ന്ന ല​ക്ഷ്യ​വു​മാ​യി ജീ​വ​ന​ക്കാ​രും ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​മാ​ണ് വി​ത്ത് ന​ട്ട​തു മു​ത​ൽ വി​ള​വെ​ടു​പ്പ് വ​രെ പ​രി​ച​രി​ച്ച​ത്.
ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​എം.​രാ​ധാ​കൃ​ഷ്ണ​ൻ, പി. ​പു​രു​ഷോ​ത്ത​മ​ക്കു​റു​പ്പ്, ആ​ർ.​രാ​ജേ​ഷ്, രാ​ജു കൃ​ഷ്ണ​ൻ, വി.​എ​സ്. രാ​ജ​വ​ല്ലി, ബാ​ങ്ക് സെ​ക്ര​ട്ട​റി ജെ. ​രാ​ജി തു​ട​ങ്ങി​യ​വ​ർ വി​ള​വെ​ടു​പ്പി​നും ആ​ഘോ​ഷ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ല്കി.