കൊ​ല്ലം രൂ​പ​ത സി​ന​ഡ് ഇ​ന്നു മു​ത​ൽ ഞാ​യ​ർ വ​രെ
Thursday, May 19, 2022 11:27 PM IST
കൊ​ല്ലം : ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ആ​ഹ്വാ​നം ചെ​യ്ത 2023 റോ​മി​ൽ ന​ട​ക്കു​ന്ന മെ​ത്രാ​ൻ സി​ന​ഡ് മു​ന്നൊ​രു​ക്ക​മാ​യി പ്രാ​ദേ​ശി​ക സ​ഭ​ക​ളി​ൽ സി​ന​ഡ് ച​ർ​ച്ച​ക​ൾ തുടങ്ങി. ഇതിന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം രൂ​പ​ത​യി​ലും സി​ന​ഡ് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ​കൊ​ല്ലം അ​ര​മ​ന​യി​ൽ രൂ​പ​താ​ധ്യക്ഷ​ൻ ഡോ. പോ​ൾ ആ​ന്‍റണി മു​ല്ല​ശേരി സി​ന​ഡ് പ്രാ​ർ​ഥന​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.
തു​ട​ർ​ന്ന് വി​ശു​ദ്ധ ദേ​വ സ​ഹാ​യ​ത്തി​ന്‍റെ തി​രു​ശേ​ഷി​പ്പ് പ്ര​യാ​ണത്തോ​ടെ രൂ​പ​താ സി​ന​ഡ് ആ​രം​ഭം കു​റി​ക്കു​ം. വൈ​കു​ന്നേ​രം നാ​ലിന് ഇ​ൻ​ഫെ​ന്‍റ് ജീ​സ​സ് ക​ത്തീ​ഡ്ര​ൽ ദൈ​വാ​ല​യ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് കൊ​ട്ടി​യം ക്രി​സ്തു​ജ്യോ​തി ആ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ 22 വ​രെ കൊ​ല്ലം രൂ​പ​ത സി​ന​ഡ് ന​ട​ക്കും. രൂ​പ​ത വൈ​ദി​ക​ർ സ​ന്യ​സ്ത​ർ അ​ല്മാ​യ വി​ശ്വാ​സി​ക​ൾ, ഭ​ക്ത സം​ഘ​ട​ന സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.
2021 ന​വം​ബ​ർ മു​ത​ൽ വ്യ​ത്യ​സ്ത ഗ്രൂ​പ്പു​ക​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കുകയാണ്. അ​ധ്യാ​പ​ക​ർ, പ്ര​വാ​സി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, സ​ന്യ​സ്ത​ർ, വൈ​ദി​ക​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി പ​ല ഗ്രൂ​പ്പു​ക​ളി​ൽ ആ​യി സി​ന​ഡ് ച​ർ​ച്ച​ക​ൾ ന​ട​ത്തി.