സ്നേ​ഹ​ബ​ന്ധ​വു​മാ​ക​ണം പ്രോ​ലൈ​ഫി​ന്‍റെ അ​ടി​സ്ഥാ​നം: ബി​ഷ​പ്
Thursday, May 19, 2022 11:27 PM IST
കൊ​ല്ലം : പ്രാ​ർ​ഥനാ ജീ​വി​ത​വും പ​ര​സ്പ​ര​മു​ള്ള സ്നേ​ഹ​ബ​ന്ധ​വു​മാ​ക​ണം പ്രോ​ലൈ​ഫി​ന്റെ അ​ടി​സ്ഥാ​ന​മെ​ന്ന് കെ ​സി ബി ​സി ഫാ​മി​ലി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും കൊ​ല്ലം രൂ​പ​താ​ധ്യ​ക്ഷ​നു​മാ​യ ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേരി.​ ഫാ​മി​ലി അ​പ്പോ​സ്റ്റ​ലേ​റ്റി​ന്‍റെ മി​നി​സ്ട്രി കൂ​ടി​യാ​യ പ്രോ​ലൈ​ഫ് കൊ​ല്ലം രൂ​പ​ത സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​നി​ധി പ്ര​കാ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.
ല​ഹ​രി​ക്കെ​തി​രെ പോ​രാ​ടു​ന്ന​വ​ർ ല​ഹ​രി​ക്ക​ടി​മ​പ്പെ​ടാ​ൻ പാ​ടി​ല്ല. പ​ക്ഷെ ല​ഹ​രി ഉ​പേ​ക്ഷി​ച്ചു തി​രി​ച്ചു വ​ന്നാ​ൽ അ​വ​ർ​ക്ക് ല​ഹ​രി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കാം. അ​ത് പോ​ലെ​യാ​ണ് പ്രോ​ലൈ​ഫ് പ്ര​സ്ഥാ​ന​വും .
ജീ​വ​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടെ​ടു​ത്തു ജീ​വി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മ​ല്ല, ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ ജീ​വ​നെ​തി​രാ​യ തെ​റ്റു​ക​ൾ​ക്ക് അ​നു​ത​പി​ച്ച് തി​രി​ച്ചു വ​രു​ന്ന​വ​ർ​ക്ക് കൂ​ടി​യാ​ണ് പ്രോ​ലൈ​ഫ് എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ടും​ബ നി​ധി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും ബി​ഷ​പ് നി​ർ​വഹി​ച്ചു.
പ്രോ​ലൈ​ഫ് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ്സ​ൺ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ ​സി ബി ​സി ഫാ​മി​ലി ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ക്ളീ​റ്റ​സ് ക​തി​ർ​പ്പ​റ​മ്പി​ൽ ഗൂ​ഗി​ൾ ഫോം ​പ്ര​കാ​ശ​ന​വും അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. രൂ​പ​താ ചാ​ൻ​സ​ല​ർ ഫാ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, രൂ​പ​ത പ്രോ​ലൈ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, കെ ​സി വൈ ​എം മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ഡ്‌​വേ​ർ​ഡ് രാ​ജു, കെ ​സി ബി ​സി പ്രോ​ലൈ​ഫ് സ​മി​തി സെ​ക്ര​ട്ട​റി ഇ​ഗ്‌​നേ​ഷ്യ​സ് വി​ക്ട​ർ, കെ ​സി ബി ​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​താ സെ​ക്ര​ട്ട​റി എ ​ജെ ഡി​ക്രൂ​സ്, പ്ര​ഫ. ജെ ​ജേ​ക്ക​ബ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.