മ​ല​യാ​ള ക​വി​ത​ക​ളു​ടെ അം​ബാ​സി​ഡ​റ​ന്മാ​രാ​ണ് ഒഎ​ൻവി​യും സ​ച്ചി​ദാ​ന​ന്ദ​നു​ം: മന്ത്രി
Thursday, May 19, 2022 11:27 PM IST
ച​വ​റ: മ​ല​യാ​ള ക​വി​ത​ക​ളു​ടെ അം​ബാ​സി​ഡ​റ​ന്മാ​രാ​ണ് ഒ ​എ​ൻ വി​യും സ​ച്ചി​ദാ​ന​ന്ദ​നു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഡോ.​ആ​ർ ബി​ന്ദു പ​റ​ഞ്ഞു. മ​ഹാ​ക​വി ഒ​എ​ന്‍​വി കു​റു​പ്പി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ഏ​ര്‍​പ്പെ​ടു​ത്തി​യ ഒ​എ​ൻ​വി സാ​ഹി​ത്യ പു​ര​സ്‌​കാ​രം കെ ​സ​ച്ചി​ദാ​ന​ന്ദ​ന് സ​മ​ർ​പ്പി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഒ​എ​ൻ​വി​യു​ടെ ജ​ന്മ നാ​ടാ​യ ച​വ​റ​യി​ല്‍ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ആണ് മ​ന്ത്രി സാ​ഹി​ത്യ പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്. പ്ര​കാ​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന വെ​ളി​ച്ച​ങ്ങ​ളെ ഊ​തി കെ​ടു​ത്തു​ന്ന ഭ​ര​ണ​കൂ​ട​ങ്ങ​ൾ ന​മ്മു​ടെ രാ​ജ്യ​ത്തി​ന് ശാ​പ​മാ​ണ​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി കൊ​ണ്ട് ക​വി പ​റ​ഞ്ഞു. സ​ര്‍​വക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​വി പി ​മ​ഹാ​ദേ​വ​ന്‍​പി​ള​ള അ​ധ്യ​ക്ഷ​നാ​യി. ഒ​രു​ല​ക്ഷം രൂ​പ​യും കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ര്‍ രൂ​പ​ക​ല്‍​പന​ചെ​യ്ത ശി​ല്‍​പവും പ്ര​ശ​സ്തി​പ​ത്രവും അ​ട​ങ്ങി​യ​താ​ണ് പു​ര​സ്കാ​രം. പ്ര​ശ​സ്തി​പ​ത്രം ഡോ. ​എ​സ് ന​സീ​ബ് അ​വ​ത​രി​പ്പി​ച്ചു. മ​ധു​പാ​ല്‍ ഒ​എ​ന്‍​വി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേരി, ക​വി ച​വ​റ കെ ​എ​സ് പി​ള​ള, പ്രൊ-​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​പി പി ​അ​ജ​യ​കു​മാ​ര്‍,സ​ര്‍​വക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ ഡോ. ​കെ എ​സ് അ​നി​ല്‍​കു​മാ​ര്‍, സ​ര്‍​വക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ ജി ​മു​ര​ളീ​ധ​ര​ൻ, കെ ​എ​ച്ച് ബാ​ബു​ജ​ന്‍, അ​ജി​കു​മാ​ര്‍, പി ​രാ​ജേ​ന്ദ്ര​കു​മാ​ർ, പ്രഫ.​കെ ജി ​ഗോ​പി ച​ന്ദ്ര​ൻ, ജെ ​ജ​യ​രാ​ജ്, ആ​ര്‍ അ​രു​ണ്‍​കു​മാ​ര്‍, കെ ​ബി മ​നോ​ജ്, ച​വ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി, പ്രഫ. ഡോ. ​ദേ​ശ​മം​ഗ​ലം രാ​മ​കൃ​ഷ്ണ​ന്‍ തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു .