മ​ൺ​റോ​തു​രു​ത്തി​ൽ ജ​ല ന​ട​ത്തം സംഘടിപ്പിച്ചു
Thursday, May 19, 2022 10:21 PM IST
കു​ണ്ട​റ: സം​സ്ഥാ​ന​ത്തെ ജ​ല​സ്രോ​ത​സു​ക​ളെ വൃ​ത്തി​യോ​ടെ​യും ശു​ചി​ത്വ​ത്തോ​ടെ​യും സം​ര​ക്ഷിക്കു​ന്ന​തി​ലേ​ക്കാ​യി തെ​ളി​നീ​രോ​ഴു​കും ന​വ​കേ​ര​ളം സം​പൂ​ർ​ണ ജ​ല ശു​ചി​ത്യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി മ​ൺ​റോ​തു​രു​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്തി​ൽ ജ​ല​ന​ട​ത്തം, ജ​ല​സ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
പ്ര​സി​ഡ​ന്‍റ് മി​നി സൂ​ര്യ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ്്‌, സ്റ്റാ​ന്‍റി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, മ​റ്റു അം​ഗ​ങ്ങ​ൾ കു​ടും​ബ​ശ്രീ​പ്ര​വ​ർ​ത്ത​ക​ർ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

പാ​രി​പ്പ​ള്ളി ച​ന്ത​യി​ൽ നി​ന്നും
പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു

ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള്ളി​യി​ലെ പൊ​തു ച​ന്ത​യി​ൽ പ​ഴ​കി​യ​തും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ല്പ​ന​യ്ക്കാ​യി വ​ച്ചി​രു​ന്ന 45 കി​ലോ മീ​ൻ പി​ടി കൂ​ടി ന​ശി​പ്പി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ മ​ത്സ്യ എ​ന്ന​പേ​രി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ഓ​പ്പ​റേ​ഷ​ൻ ഷ​വ​ർ​മ്മ എ​ന്ന​പേ​രി​ൽ പാ​രി​പ്പ​ള്ളി പ്ര​ദേ​ശ​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ള​മ​ട​യി​ലു​ള്ള ഒ​രു ഹോ​ട്ട​ൽ അ​ട​പ്പി​ച്ചു. ചാ​ത്ത​ന്നൂ​ർ ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ സു​ജി​ത് പെ​രേ​ര, അ​നി​ൽ​കു​മാ​ർ, ലാ​ബ് അ​സി​സ്റ്റ​ന്‍റ് ശ്രീ​ല​ക്ഷ്മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.