ഭാ​ഷ വി​ജ്ഞാ​ന​ത്തോ​ടും സ​മ​കാ​ലീ​ന​മാ​ക​ണം: ക​വി കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ
Thursday, May 19, 2022 10:21 PM IST
കൊ​ല്ലം: സാ​ഹി​ത്യ​ത്തി​ലെ ഭാ​വാ​വി​ഷ്കാ​ര​ത്തി​നൊ​പ്പം നൂ​ത​ന വി​ജ്ഞാ​നം ആ​വി​ഷ്ക​രി​ക്കാ​നു​ള്ള പ്രാ​പ്തി​കൂ​ടി മ​ല​യാ​ളം നേ​ടി​യാ​ലേ ഭാ​ഷ​യു​ടെ നി​ല​നി​ൽ​പ്പും, വൈ​ജ്ഞാ​നി​ക സ​മൂ​ഹ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​ഗ്ര​ഹ​വും അ​നാ​യാ​സ​മാ​കൂ എ​ന്ന് ക​വി കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു. മ​ല​യാ​ള​ഭാ​ഷ​യെ സ​മ​കാ​ലീ​ന​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഇ​നി​യും വൈ​ക​രു​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.
കൊ​ല്ലം ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ പ്ര​ഥ​മ ആ​ദി​നാ​ട് ഗോ​പി പു​ര​സ്കാ​രം, മ​ന്ത്രി ആ​ർ. ബി​ന്ദു​വി​ൽ​നി​ന്നും സ്വീ​ക​രി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ച​രി​ത്ര​വും, സാ​ങ്കേ​തി​ക​ശാ​സ്ത്ര​വു​മൊ​ക്കെ ത​ങ്ങ​ളു​ടെ ഭാ​ഷ​യി​ൽ​ത​ന്നെ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​മെ​ന്ന് വ​ള​രെ നേ​ര​ത്തെ കൈ​ക്കൊ​ണ്ട തീ​രു​മാ​ന​ത്തി​ലൂ​ടെ​യാ​ണ് കൊ​റി​യ​ൻ, ജാ​പ്പ​നീ​സ്, ചൈ​നീ​സ് ഭാ​ഷ​ക​ൾ ഇ​ന്ന് വി​ജ്ഞാ​ന​ത്തെ വ​ള​ർ​ത്താ​ൻ സാ​ധി​ക്കു​ന്ന​രീ​തി​യി​ൽ വി​ക​സി​ച്ച​തെ​ന്നും ആ ​തീ​രു​മാ​നം ഭാ​ഷ​യോ​ടു​ള്ള അ​ഗാ​ധ സ്നേ​ഹ​ത്തി​ൽ​നി​ന്നു​ണ്ടാ​യ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.